ചില ഭക്ഷണസാധനങ്ങളോട് നമുക്കുള്ള അടുപ്പം വളരെ വലുതായിരിക്കും. ചില കമ്പനികൾ പുറത്തിറക്കുന്ന ഉത്‌പന്നങ്ങളിലായിരിക്കാം അടുപ്പം. കുട്ടിക്കാല ഓർമകളുമായി ചേർന്നിരിക്കുന്നതായിരിക്കാം ചിലപ്പോൾ.
ബിസ്കറ്റ് ഉത്‌പാദനകമ്പനിയായ ബ്രിട്ടാനിയയുടെ പ്രമുഖ ബ്രാൻഡായ ബർബൺ ബിസ്കറ്റിനെക്കുറിച്ചാണ് ട്വിറ്ററിൽ ഇപ്പോൾ ചർച്ച. ഫുഡ് ജേണലിസ്റ്റായ വീർ സാങ്വി പങ്കുവെച്ച സംശയമാണ് ചർച്ചയ്‍ക്ക് ആധാരം. ബർബൺ ബിസ്കറ്റിന്റെ ചിത്രം പങ്കുവെച്ച് ഈ ബിസ്കറ്റിന് ഇതിനേക്കാൾ നീളം കൂടുതലില്ലായിരുന്നോ എന്നാണ് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചത്.
Is it just my imagination (or greed) but didn’t Bourbon biscuits used to be longer?
&mdash vir sanghvi (@virsanghvi)
സാങ്വിയുടെ സംശയത്തിന് ബ്രിട്ടാനിയ കമ്പനി തന്നെ നേരിട്ട് ഉത്തരവുമായെത്തി. ബിസ്കറ്റിന്റെ വലുപ്പത്തിന് വ്യത്യാസമൊന്നുമില്ലെന്നും പ്രതീക്ഷകൾ വലുതാണെന്ന് തങ്ങൾക്കറിയാമെന്നും കമ്പനി മറുപടി നൽകി. അവസാനമായി ബിസ്കറ്റിന്റെ വലുപ്പത്തിൽ മാറ്റം വരുത്തിയത് എപ്പോഴാണെന്ന് വീർ സാങ്വി കമ്പനിയോട് ചോദിച്ചു. കഴിഞ്ഞ ആറുവർഷത്തിനിടെ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കമ്പനി മറുപടി നൽകി. അതിൽകൂടുതൽ വർഷമായി താങ്കൾ ഞങ്ങളുടെ ബിസ്കറ്റ് കഴിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി സാങ്വിയോട് പറഞ്ഞു.
No change in size, Vir. We know expectations are big, though.
&mdash Britannia Industries (@BritanniaIndLtd)
ഇരുവരും തമ്മിലുള്ള സംഭാഷണം ട്വിറ്റർ ഉപയോക്താക്കൾക്കിടയിൽ ചർച്ചയായി. ചിലർ ബിസ്കറ്റിന്റെ വലുപ്പം കുറഞ്ഞെന്ന സാങ്വിയുടെ അഭിപ്രായം ശരിവെച്ചു. ചിലർ ബിസ്കറ്റുകളോടുള്ള തങ്ങളുടെ പ്രണയം പങ്കുവെച്ചു. വലുപ്പക്കുറവ് മാത്രമല്ല, ബിസ്കറ്റിന്റെ രുചിയിലും വ്യത്യാസമുള്ളതായി ഒരാൾ കമന്റു ചെയ്തു.
No change since when?
&mdash vir sanghvi (@virsanghvi)
Content highlights: bourbon biscuit longer britannia responds to query about size