Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മന്ത്രി വി എൻ വാസവന്റെ നടപടി ശരിയല്ല; സർക്കാരിന് രാഷ്ട്രീയ അജണ്ടയെന്ന് സുധാകരൻ

by News Desk
September 21, 2021
in KERALA
0
മന്ത്രി-വി-എൻ-വാസവന്റെ-നടപടി-ശരിയല്ല;-സർക്കാരിന്-രാഷ്ട്രീയ-അജണ്ടയെന്ന്-സുധാകരൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കാസർഗോഡ്: മതേതരത്വം വെല്ലുവിളി നേരിടുമ്പോൾ സർക്കാർ നോക്കി നിൽക്കുകയല്ല ചെയ്യേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് . ഒരു വിഭാഗത്തെ മാത്രം സന്ദർശിച്ച മന്ത്രി വി എൻ വാസവന്റെ നടപടി ശരിയല്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. വിവാദ പരാമർശം നടത്തിയ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലിനെ മന്ത്രി വാസവൻ നേരിട്ട് സന്ദർശിച്ച പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.

സർവ്വകക്ഷി യോഗം വിളിക്കേണ്ടെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ലജ്ജാകരമാണ്. കാര്യങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കുന്നില്ലെങ്കിൽ കരുത്തുള്ള രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിലുണ്ടെന്നും സുധാകരൻ പറഞ്ഞു. കേരളത്തിൽ മത സൗഹാ‍ര്‍ദം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. കാര്യങ്ങൾ കൈവിട്ടു പോയിട്ട് പറഞ്ഞിട്ട് കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോ‍ര്‍ട്ട് ചെയ്തു.

കേരളത്തിൽ മറ്റേത് സര്‍ക്കാര്‍ ആണെങ്കിലും സര്‍വ്വകക്ഷി യോഗം വിളിക്കുമായിരുന്നു. എന്നാൽ മുഖ്യമന്ത്രി നിശബ്ദത പാലിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിനു പിന്നാലെ പൊതുസമൂഹം മുഴുവൻ ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ സർവ്വകക്ഷി/ സർവ്വമത യോഗം വിളിച്ചുകൂട്ടാൻ വൈകുന്നത് ഖേദകരമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ഇനിയും അനാസ്ഥ ഉണ്ടായാൽ അത് ഇടതുപക്ഷത്തിന്റെ മതേതര കാഴ്ചപ്പാടിന് കനത്ത ആഘാതം ആയിരിക്കും സൃഷ്ടിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

“കേരളത്തിന്റെ മതേതര ശരീരത്തെ സാരമായി ബാധിച്ച ഒരു വിവാദ വിഷയം സൃഷ്ടിച്ച സാമുദായിക വിഭാഗീയതയുടെ പശ്ചാത്തലത്തിൽ ഞാൻ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന കർദിനാൾ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് മുൻകൈയെടുത്ത് ഇന്ന് നടത്തിയ മത നേതാക്കളുടെ യോഗം അത്യന്തം സ്വാഗതാർഹമാണ്. പിതാവ് തുടർന്നു നടത്തിയ പ്രസ്താവനയും സമൂഹം ഹൃദയത്തിൽ ഏറ്റെടുക്കും. എന്നാൽ പൊതുസമൂഹം മുഴുവൻ ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ ഈ വിഷയത്തിൽ സർവ്വകക്ഷി/ സർവ്വമത യോഗം വിളിച്ചുകൂട്ടാൻ വൈകുന്നത് ഖേദകരമാണ്. ഇക്കാര്യത്തിൽ ഇനിയും അനാസ്ഥ ഉണ്ടായാൽ അത് ഇടതുപക്ഷത്തിന്റെ മതേതര കാഴ്ചപ്പാടിന് കനത്ത ആഘാതം ആയിരിക്കും സൃഷ്ടിക്കുക.” അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

വിഷയത്തിൽ ദീപിക ദിനപത്രത്തിൽ വന്ന ലേഖനം കത്തോലിക്കാ സഭയുടെ നിലപാടല്ലെന്ന് സിറോ മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷൻ മാർ ബസേലിയോസ് ക്ലീമിസ് ബാവ വ്യക്തമാക്കിയിരുന്നു. മയക്കു മരുന്നിനെ മയക്കു മരുന്ന് എന്നു തന്നെ പറഞ്ഞാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വിവിധ മത മേലധ്യക്ഷന്മാരുടെ നേതൃത്വത്തിൽ യോഗം നടത്തിയതിനു ശേഷം പ്രതികരിക്കുകയായിരുന്നു ക്ലീമിസ് ബാവ.

Previous Post

ബര്‍ബണ്‍ ബിസ്‌കറ്റിന് കുറച്ചുകൂടി നീളമില്ലായിരുന്നോ? സംശയത്തിന് ഉത്തരം നല്‍കി ബ്രിട്ടാനിയ കമ്പനി

Next Post

സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കാന്‍ കര്‍മ്മ പദ്ധതിയുമായി കേരളം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സമ്പൂര്‍ണ-ആന്റിബയോട്ടിക്-സാക്ഷരതയുള്ള-സംസ്ഥാനമാക്കാന്‍-കര്‍മ്മ-പദ്ധതിയുമായി-കേരളം

സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കാന്‍ കര്‍മ്മ പദ്ധതിയുമായി കേരളം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.