നിത്യോപയോഗ സാധനങ്ങളിൽ മായമുള്ളതേത് ഇല്ലാത്തതേത് എന്നെല്ലാം ആശങ്കപ്പെടുന്നവരുണ്ടാവും. അടുക്കളയിലെ പ്രധാന ഉപയോഗ വസ്തുക്കളിലൊന്നായ വെളിച്ചെണ്ണയിലെ മായം കണ്ടെത്താൻ ഒരെളുപ്പവഴിയുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗമാണ് ഇതു വ്യക്തമാക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. അതിനായി അൽപം വെളിച്ചെണ്ണയും യെല്ലോ ബട്ടറുമാണ് ആവശ്യം.
ഒരു ബൗളിൽ അൽപം വെളിച്ചെണ്ണ എടുത്തുവെക്കുക. ഇതിലേക്ക് ഒരു സ്പൂൺ യെല്ലോ ബട്ടർ ചേർക്കുക. വെളിച്ചെണ്ണയുടെ നിറം മാറുന്നുണ്ടെങ്കിൽ അതു മായം കലർന്നതാണെന്ന് മനസ്സിലാക്കാം. വെളിച്ചെണ്ണയ്ക്ക് മാറ്റമൊന്നും സംഭവിച്ചില്ലെങ്കിൽ ശുദ്ധവുമാണ്.
Content Highlights: Is Your Cooking Oil Safe For Consumption? Find It Out