ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട സ്നാക്കുകളിലൊന്നാണ് സമൂസ. ഉള്ളിൽ പലതരത്തിലുള്ള സ്റ്റഫുകൾ നിറച്ച സ്വർണനിറത്തിലുള്ള സമൂസകൾ ലഭ്യമാണ്. നിതിൻ മിശ്ര എന്നയാൾ ഓൺലൈനിൽ വാങ്ങിയ രണ്ടുസമൂസകളുടെ ചിത്രം സാമൂഹികമാധ്യമമായ ട്വിറ്ററിൽ വൈറലായി മാറിയിരിക്കുകയാണ്.
മിശ്ര വാങ്ങിയ സമൂസയിൽ സീരിയൽ നമ്പർ പോലെ ഒന്ന് പതിപ്പിച്ചിട്ടുണ്ടായിരുന്നു. താൻ ഓർഡർ ചെയ്ത സമൂസയിൽ സീരിയൽ നമ്പർ ഉണ്ടെന്ന ക്യാപ്ഷനോടെയാണ് മിശ്ര ചിത്രം പങ്കുവെച്ചത്.
Samosas I ordered had serial numbers 🙄 Can tech pls stay away from my halwai.
&mdash Nitin Misra (@nitinmisra)
9000-ൽ പരം ലൈക്കുകളും നൂറുകണക്കിന് റീട്വീറ്റുകളും കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചത്. രസകരമായ കമന്റുകളുമായി ധാരാളം പേർ മിശ്രയുടെ ചിത്രത്തിനു താഴെ എത്തി. ഓരോ സമൂസയും വിലപ്പെട്ടതാണെന്നാണ് സീരിയൽ നമ്പർ നൽകിയതിൽ നിന്നു മനസ്സിലാക്കാൻ കഴിയുന്നതെന്ന് ഒരാൾ കമന്റ് ചെയ്തു. എവിടെനിന്നാണ് സമൂസ വാങ്ങിയതെന്ന് ചിലർ മിശ്രയോട് ചോദിച്ചു. മറ്റുചിലരാകട്ടെ സമൂസയ്ക്കൊപ്പം കഴിക്കുന്ന ചട്ണി ഡൗൺലോഡ് ചെയ്യാൻ ക്യു.ആർ. കോഡ് ഉണ്ടോയെന്നു നോക്കാൻ ആവശ്യപ്പെട്ടു.
ഉപഭോക്താക്കളെ ആകർഷിക്കാൻ മിക്ക റെസ്റ്ററൊന്റുകളും പിന്തുടരുന്ന രീതിയാണിതെന്ന് ചിലർ അഭിപ്രായപ്പെട്ടു.
Content highlights: hilarious picture of samosa with serial number has twitter in splits