വൃത്താകൃതിയിൽ, മുകളിൽ ഇഷ്ടപ്പെട്ട ചേരുവകൾ നിറച്ച്, ത്രികോണാകൃതിയിൽ മുറിച്ചെടുക്കുന്ന പിസയായിരിക്കും എല്ലാവരുടെയും സങ്കൽപ്പത്തിലുള്ളത്. എന്നാൽ, കോൺ ഐസ്ക്രീമിന്റെ രൂപത്തിലുള്ളൊരു പിസ സങ്കൽപിക്കാൻ കഴിയുന്നുണ്ടോ. പിസയുടെ എല്ലാ ഗുണഗണങ്ങളും ചേർന്ന് ചേരുവകകളെല്ലാം ഉള്ളിൽ നിറച്ച് കോൺ രൂപത്തിലുണ്ടാക്കുന്ന സ്പെഷൽ പിസയുടെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളുടെ മനം കവർന്നിരിക്കുന്നത്.
സ്പെഷ്യൽ കോൺ പിസയുണ്ടാക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ രണ്ട് ലക്ഷം പേരാണ് കണ്ടത്. ആദ്യം കോൺ രൂപത്തിലുള്ള പിസയുടെ പുറംഭാഗമുണ്ടാക്കും. ശേഷം അതിനുള്ളിലേക്ക് സോസും ചീസും ചേർത്ത് നന്നായി ബേക്ക് ചെയ്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്.
every couple of years someone tries to make the pizza cone a thing. i dont think theyre ever going to really pull off making the pizza cone a thing
&mdash lauren (@ActNormalOrElse)
പുതിയ രൂപത്തിലുള്ള പിസ പരീക്ഷിച്ചുനോക്കണമെന്നാണ് ട്വിറ്ററിൽ വീഡിയോ കണ്ടപലരും അഭിപ്രായപ്പെട്ടത്. ബേക്ക് ചെയ്തെടുത്ത പിസയുടെ ഉള്ളിൽ ചൂടുകൂടുതലായതിനാൽ കഴിച്ചിട്ടുണ്ടേൽ വായ പൊള്ളുമെന്ന് ചിലർ പറഞ്ഞു. കോൺരൂപത്തിൽ പിസയുടെ പുറം ഉണ്ടാക്കാനുള്ള സംവിധാനമില്ലെന്ന് മറ്റുചിലർ പറഞ്ഞു.
Content highlights: pizza in a cone goes viral twitter has mixed thoughts about the unique treat