Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ബംഗാളില്‍ നിന്ന് ലണ്ടന്‍ വരെ എത്തിയ ജാല്‍മുരി

by News Desk
September 2, 2021
in FOOD
0
ബംഗാളില്‍-നിന്ന്-ലണ്ടന്‍-വരെ-എത്തിയ-ജാല്‍മുരി
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

Jhal muri

ഹുഗ്ലി നദിയുടെ കാറ്റേറ്റ് കൊൽക്കത്ത് തെരുവിലൂടെ രബീന്ദ്രനാഥ കവിത പാടി നടക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ഒരോ ഇന്ത്യക്കാരനും അത്രമേൽ ഓർമകളുറങ്ങുന്ന മണ്ണാണ് ബംഗാൾ. സാഹിത്യത്തിനും സാംസ്ക്കാരിക പ്രവർത്തനത്തിനും മാത്രമല്ല രുചിയുടെ വൈവിധ്യം കൊണ്ടും ഇവിടം പ്രശസ്തമാണ്. ബംഗാൾ തെരുവിലൂടെ നടക്കുമ്പോൾ കൊറിക്കാൻ ഒരു പാക്കറ്റ് ജാൽമുരി ഉണ്ടെങ്കിൽ സംഭവം അടിപൊളി. പറഞ്ഞ് വരുന്നത് ബംഗാളിന്റെ സ്വന്തം സ്ട്രീറ്റ് ഫുഡിനെ കുറിച്ചാണ്. നമുക്ക് സുപരിചിതമായ കപ്പലണ്ടി പോലെയാണ് അവിടെ ജാൽമുരി. എരിവുള്ള പൊരിയാണ് ജാൽമുരി. ജാൽ എന്നാൽ എരിവ് എന്നും മുരി എന്നാൽ പൊരി എന്നുമാണ് അർത്ഥം

ബംഗാളിൽ ഉത്ഭവിച്ച ഈ വിഭവം ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലും പരിചിതമാണ്. ഒരോ പ്രദേശത്തും രുചിക്കൂട്ടുകളുടെ അളവും കോലവും മാറുമെന്ന് മാത്രം. മല്ലിയിലക്ക് പകരം പുതിന ഇലയും ഗോങ്കുര ഇലയും ചില പ്രദേശങ്ങളിൽ ചേർക്കാറുണ്ട്. പൊരി, വേവിച്ചുടച്ച ഉരുളക്കിഴങ്ങ്, വേവിച്ച് ഉടച്ച കാബുളി കടല, സവാള, ചാട്ട് മസാല എന്നിവയാണ് ഇവയുടെ പ്രധാന ചേരുവകൾ. അവസാനം ഒരു കഷ്ണം തേങ്ങ കൊത്തും വെച്ചാണ് വിളമ്പുന്നത്

ചരിത്രകാരിയും, ഭക്ഷ്യ എഴുത്തുകാരിയുമായ പ്രീത സെന്നിന്റെ നിരീക്ഷണ പ്രകാരം ബ്രിട്ടിഷ് ഭരണക്കാലത്ത് തന്നെ കൊൽക്കത്ത തെരുവുകളിൽ ഈ വിഭവം സജീവമായിരുന്നു. പിന്നീട് ഇവിടേക്ക് ജോലിക്കെത്തിയ ബീഹാർ, യൂപി സ്വദേശികൾ അവരുടെ നാട്ടിലേക്കും ഈ വിഭവത്തെ എത്തിച്ചു

കടലാസ് കൊണ്ട് തയ്‌യാറാക്കിയ പാക്കറ്റിലാണ് ജാൽമുരി വിളമ്പുന്നത്. സ്പൂൺ ഉപയോഗിക്കാതെ കൈകൾ കൊണ്ട് തിന്നുന്നതാണ് തനത് രീതി. അൽപ്പം ജാൽമുരി കൈയിലെടുത്ത് വായിലേക്കിട്ട് ഒരു കഷ്ണം തേങ്ങമുറിയും വായിലേക്കിട്ടാൽ രുചി മുകുളങ്ങൾ നിങ്ങളോട് സലാം പറയുമെന്ന കാര്യം ഉറപ്പാണ്.

ബംഗാളിലെ ഒരോ തെരുവുകളിലും ഈ വിഭവം വിൽക്കുന്ന ഉന്തുവണ്ടികൾ കാണാം. ജാൽമുരിവാലാ എന്നാണ് ഇവരെ വിളക്കുന്നത്. അതിവേഗത്തിൽ ജാൽമുരി തയ്‌യാറാക്കുന്ന ഇവരുടെ കൈവഴക്കം അത്ഭുതപ്പെടുത്തുന്നതാണ്.

ബ്രിട്ടീഷ് ഷെഫ് ആൻഗസ് ഡിനൂൻ കൊൽക്കത്തയിൽ നിന്ന് ജാൽമുരി രുചിച്ചതോടെ ആശാന്റെ ജാതകം തന്നെ മാറി. ഡിനൂൻ ഇത് ലണ്ടൻ തെരുവുകളിലേക്കും എത്തിച്ചു. ബംഗാളി സ്റ്റൈലിൽ അലങ്കരിച്ച് ജാൽമുരിയുമായി ലണ്ടൻ തെരുവുകളിൽ ഡിനുനിന്റെ ഫുഡ് ട്രക്ക് സ്ഥാനം പിടിച്ചു. എരിവും പുളിയും കലർന്ന ഈ ബംഗാളി ഭക്ഷണം ലണ്ടൻ നിവാസികളും ഹൃദയത്തോട് ചേർത്ത് വെച്ചു.

ജാൽമുരി തയ്‌യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകൾ

  1. പൊരി – ഒരു കപ്പ്
  2. സവാള ചെറുതാക്കി അരിഞ്ഞത് – 1
  3. തക്കാളി ചെറുതാക്കി അരിഞ്ഞത് – 1
  4. കടുകെണ്ണ – അര ടീ സ്പൂൺ
  5. ഉപ്പ് – ആവശ്യത്തിന്
  6. ബഌക്ക് സാൾട്ട് – കാൽ ടിസ്പൂൺ
  7. ചെറുതാക്കി അരിഞ്ഞ പച്ചമുളക് – ഒരെണ്ണം
  8. ചാട്ട് മസാല – അര ടീ സ്പൂൺ
  9. മുളക് പൊടി – കാൽ ടീ സ്പൂൺ
  10. വറുത്ത കടല – രണ്ട് ടീ സ്പൂൺ
  11. സേവ് – രണ്ട് ടീ സ്പൂൺ
  12. വേവിച്ച കാബുളി കടല – 2 ടേബിൾ സ്പൂൺ
  13. നാരങ്ങ നീര് – ഒരു ടീസ്പൂൺ
  14. മല്ലിയില കൊത്തിയരിഞ്ഞത് – ഒരു ടീസ്പൂൺ
  15. പുളി പൾപ്പ് – ഒരു ടീസ്പൂൺ

കുഴിയുള്ള പാത്രത്തിൽ ഇവയെല്ലാം മിക്സ് ചെയ്താൽ ജാൽ മുരി തയ്‌യാർ. ഒരു കഷ്ണം തേങ്ങ ചേർത്ത വിളമ്പാം

ടിപ്സ്

  1. കടുകെണ്ണ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്
  2. അച്ചാർ പൊടിയും രുചിക്ക് വേണ്ടി ചേർക്കാവുന്നതാണ്.

തയ്‌യാറാക്കാൻ എളുപ്പമെന്ന് തോന്നുമെങ്കിലും അളവുകൾ കൃത്യമായില്ലെങ്കിൽ വിഭവം പാളിപോവും. വെള്ളം അധികം കൂടാനോ കുറയാനോ പാടില്ല. തയ്‌യാറാക്കിയ ഉടൻ തന്നെ ഈ വിഭവം കഴിക്കണം ഇല്ലെങ്കിൽ പൊരി തണുത്ത് രുചി നഷ്ടമാവും.

Content Highlights: About Indian street Food Jhalmuri

Previous Post

വക്താക്കളെ തീരുമാനിച്ചത് അറിഞ്ഞിരുന്നില്ല, പട്ടിക റദ്ദാക്കിയത് തന്റെ ആവശ്യപ്രകാരം-ഷാഫി പറമ്പില്‍

Next Post

മീൻ പിടിക്കാൻ പോയിട്ട് ഒടുവിൽ മീൻ പിടിച്ചോണ്ട് പോയാലോ? യമണ്ടൻ ട്വിസ്റ്റ്

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
മീൻ-പിടിക്കാൻ-പോയിട്ട്-ഒടുവിൽ-മീൻ-പിടിച്ചോണ്ട്-പോയാലോ?-യമണ്ടൻ-ട്വിസ്റ്റ്

മീൻ പിടിക്കാൻ പോയിട്ട് ഒടുവിൽ മീൻ പിടിച്ചോണ്ട് പോയാലോ? യമണ്ടൻ ട്വിസ്റ്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.