ലണ്ടൻ: ഹോട്ടലിൽ ചെന്ന് ഭക്ഷണത്തിന് ഓർഡർ കൊടുക്കുന്നതിന് അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാൽ, നമ്മൾ ഓർഡർ ചെയ്‌യുന്ന ഭക്ഷണം നമ്മുടെ വിശപ്പടക്കുമോയെന്നും മുടക്കിയ കാശിന് ഉണ്ടോയെന്നും നിർബന്ധമായും അറിഞ്ഞിരിക്കണം. 3500 രൂപയ്‍ക്ക് ചിക്കനും ഫ്രഞ്ച് ഫ്രൈസും ഓർഡർ ചെയ്ത് കാത്തിരുന്ന ലണ്ടൻ യുവതി ഭക്ഷണം മേശയിലെത്തിയപ്പോൾ ഞെട്ടിപ്പോയി. കിട്ടിയ ഭക്ഷണത്തിന്റെ അളവ് അത്രയും കുറവായിരുന്നു. 3500 രൂപ മുടക്കി ഞാൻ വാങ്ങിയ ഭക്ഷണം നോക്കൂ എന്ന ക്യാപ്ഷനോടെ അവർ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ ട്വിറ്റർ ഏറ്റെടുത്തു.
10000-ൽ പരം ലൈക്കുകളും നൂറുകണക്കിന് റീട്വീറ്റുകളും കമന്റുകളുമാണ് യുവതിയുടെ ട്വീറ്റിനു ലഭിച്ചത്.
guys look at my £30 meal i got at the shard 😍😍😍
&mdash R (@raveen__x)
ബേക്ക് ചെയ്ത ചെറിയ കഷ്ണം ചിക്കനും ഇറച്ചി നിറച്ച സ്കോണും സോസുമാണ് യുവതിക്ക് കിട്ടിയത്. ഫ്രഞ്ച് ഫ്രൈസ് ചിത്രത്തിൽ കാണാൻ കഴിഞ്ഞെങ്കിലും അതിന് 3500 രൂപ കൂടാതെ 502 രൂപ വേറെയും നൽകേണ്ടി വന്നെന്ന് അവർ പറഞ്ഞു.
പകൽക്കൊള്ള എന്നാണ് യുവതിയുട ട്വീറ്റിന് ഒരാൾ കമന്റ് ചെയ്തത്. ഇത് അന്യായമാണെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ചിലർ കുറഞ്ഞ വിലയ്‍ക്ക് ഭക്ഷണം ലഭിക്കുന്ന റെസ്റ്റൊറന്റുകളുടെ പേരും അവിടുന്നു കിട്ടുന്ന ഭക്ഷണത്തിന്റെ ചിത്രവും കമന്റായി ട്വീറ്റു ചെയ്തു.
Content Highlights: tiny meal costed a woman rs 3500 twitter calls it daylight robbery