അടുക്കള ജോലികൾ എളുപ്പം കഴിഞ്ഞാൽ മതിയെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ചില നുറുങ്ങു വിദ്യകൾ പരീക്ഷിച്ചാൽ അടുക്കള പണി വേഗത്തിൽ തീർക്കാം
- മോരിന് പുളി കുറക്കാൻ അതിൽ കുറച്ച് ഉപ്പും പച്ചമുളകും ഇട്ടാൽ മതി.
- ഇടിയപ്പത്തിന് മാർദ്ദവം നൽകാൻ മാവിൽ രണ്ടുസ്പൂൺ നല്ലെണ്ണ ചേർക്കണം.
- റവ ഉപ്പുമാവ് തയ്‌യാറാക്കുമ്പോൾ അൽപം എണ്ണ ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാൽ കട്ട പിടിക്കില്ല.
- തേങ്ങ ചിരവുന്നതിനു മുൻപ് അൽപനേരം ഫ്രീസറിൽ വെച്ച ശേഷം ചിരകിയാൽ തേങ്ങ പൊടിയായി ലഭിക്കാം.
- മുട്ട പൊരിക്കുമ്പോൾ അൽപ്പം കടല പൊടിയും ചേർത്താൽ രുചി കൂടും
- വെളിച്ചെണ്ണ കേടാവാതിരിക്കാൻ രണ്ട് കുരുമുളക് ഇട്ടുവെയ്‍ക്കാം
- ബിസ്ക്കറ്റ് തണുത്ത് പോവാതിരിക്കാൻ ഇത് സൂക്ഷിക്കുന്ന പാത്രത്തിൽ ഒരു ബ്രെഡ് ഇട്ടുവെയ്‍ക്കാം
- അച്ചാറിൽ വിനാഗിരിക്ക് പകരം വാളൻ പുളി ചേർക്കാം.
- ഉരുളക്കിഴങ്ങ് , ചേന എന്നിവ വറുക്കുമ്പോൾ ഉപ്പ് വെള്ളം ചെറുതായി തളിച്ചാൽ മൊരിഞ്ഞ് കിട്ടും
- കറിയിൽ ഉപ്പ് കൂടിയാൽ ചിരവിയ തേങ്ങയും ഒരു നുള്ള് ജീരകവും ചേർക്കുക
- ഉള്ളി വാങ്ങിച്ച് വന്നാലുടൻ 3 മണിക്കൂർ വെയിലത്ത് വെയ്‍ക്കുക. ഏറെ നാൾ കേടാവാതെയിരിക്കും
Content Highlights:Easy kitchen tips