കാശ്മീർ മുതൽ കന്യാകുമാരി വരെ പ്രിയപ്പെട്ട ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് അഥവാ സ്റ്റാർടർ എന്താണെന്ന് ചോദിച്ചാൽ പാനിപൂരി എന്നായിരിക്കും മിക്കവരുടെയും ഉത്തരം തിരക്കുള്ള ഒരു തെരുവ് നോക്കിയാൽ അവിടെ ഒരു പാനിപൂരി കട തീർച്ചയായും ഉണ്ടായിരിക്കും. പുതിയ ഭക്ഷണ പരീക്ഷണം എന്ന പേരിൽ പാനിപൂരി കഴിക്കുകയും പിന്നീട് ഈ വിഭവത്തിന്റെ കടുത്ത ആരാധകരാവുകയും ചെയ്തവർ നിരവധിയാണ്. കേരളത്തിന് ഇവ പരിചിതമായത് വളരെ കുറച്ച് നാളുകൾ കൊണ്ടാണ്.
പാനിപൂരി കഴിക്കുമ്പോൾ തോന്നിയ പോലെ പിച്ചി കഴിക്കാനും പറ്റില്ല. മുഴുവനായി ഒറ്റയടിക്ക് വായിലേക്ക് ഇടണം. ഇത്തിരി പുളിയും മധുരവും ഒപ്പം ചെറിയ എരിവുമുള്ള കുഞ്ഞൻ പൂരി നിങ്ങളുടെ രുചിമുകുളങ്ങളെ സാക്ഷാൽ കുബേരന്റെ ഭോജനശാലയിലേക്ക് എത്തിക്കും.
കുഞ്ഞൻ പൂരികൾ വന്നത് എവിടെ നിന്നായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? നോർത്ത് ഇന്ത്യൻ വിഭവം എന്നാണ് പേരെങ്കിലും ഇവയുടെ ഉത്ഭവം ഉത്തർപ്രദേശാണ്.മഹാരാഷ്ട്രയിൽ പാനിപൂരി എന്നാണെങ്കിൽ ഹരിയാനയിൽ ഇവയ്‍ക്ക് പേര് പാനി പതാശി എന്നാണ് ഇവയ്‍ക്ക് പേര്. ഒഡീഷയിൽ പേര് ഗുപ് ചുപ് എന്നും വിളിക്കുന്നു ഇത്തരത്തിൽ നിരവധി പേരുകളുണ്ട്. ഗോൽഗപ്പ എന്ന പേരാണ് നോർത്ത് ഇന്ത്യയിൽ കൂടുതൽ പ്രചാരം ലഭിച്ചത്.
ഇന്ത്യയോട് അടുത്ത് കിടക്കുന്ന അയൽ രാജ്യ പ്രദേശങ്ങളിലും ഈ വിഭവം സുപരിചിതമാണ്,. കച്ചോരി എന്ന നോർത്ത് ഇന്ത്യൻ വിഭവത്തിൽ നിന്നാണ് പാനിപൂരിയുടെ ഉത്ഭവമെന്നും പറയപ്പെടുന്നു. പാനിപൂരിയോട് സമാനമാണ് കച്ചോരിയുടെ രൂപവും.
ഒരു കുഞ്ഞൻ പന്തിന്റെ ആകൃതിയിലുള്ള മൊരിഞ്ഞ പൂരിയിലേക്ക് പുളിയുള്ള വെള്ളം ചേർക്കും അതാണ് പാനി.
പ്രത്യേക രീതിയിലാണ് ഈ വെള്ളം തയ്‌യാറാക്കുന്നത്.ഈ പുളിവെള്ളത്തിൽ മുളക് പൊടി. ചാട്ട്, ഇമിലി ചട്നി അഥവ പുളി ചട്നി എന്നിവയുണ്ടാവും ഇതിലേക്ക് നല്ലവണ്ണം വേവിച്ച് ഉടച്ച് ഉരുളക്കിഴങ്ങ്, വെള്ളകടല ചേർക്കും. പിന്നെ സവാള അരിഞ്ഞതും ചേർക്കുന്നു. അൽപ്പം മല്ലിയിലയും ചേർത്താൽ അടിപൊളി
പൊതുവേ എരിവ്, പുളി എന്നിവ രണ്ട് ഫ്ളേവറുകളിലാണ് പാനിപൂരി ലഭിക്കുക. ചിലയിടങ്ങിൽ ഇതിലധികം ഫ്ളേവറുകളും ലഭിക്കും. ബേൽപൂരി,ദഹിപൂരി,സേവ് പൂരി തുടങ്ങി പാനിപൂരിയോട് സമാനമായ ചാട്ട് വിഭവങ്ങൾ ലഭ്യമാണ്. നേപ്പാളിൽ ലഭിക്കുന്ന ഫുച്ചക്ക,ഫുസ്ക്ക, പുസ്ക്ക എന്നീ പേരുകളിൽ അറിയപ്പെടുന്ന പാനിപൂരിയിൽ മസാല ചേർത്ത് വേവിച്ച ഉരുളക്കിഴങ്ങാണ് ധാരാളം ഇടുന്നത്. ഇതിലും സമാന രീതിയിൽ പുളിവെള്ളം ചേർത്താണ് കഴിക്കുന്നത്. ഈ വിഭവത്തിൽ എരിവാണ് മുന്നിട്ട് നിൽക്കുന്നത്
ഇൻസ്റ്റന്റ് പാനിപൂരി മിക്സ് ഇന്ന് വിപണിയിൽ ലഭ്യമാണ്. രുചിക്ക് അനുസരിച്ച് ചേരുവകൾ മാറ്റി പരീക്ഷിച്ചാൽ മാത്രം മതിയാവും.പാനിപൂരിയിൽ ടെക്വീല ഒഴിച്ച് കഴിക്കുന്ന വീഡിയോ അടുത്ത കാലത്ത് ശ്രദ്ധ നേടിയിരുന്നു. ഒരുപാട് മോഡേൺ പരീക്ഷണങ്ങളും ഇന്ന് പാനിപൂരിയിൽ നടക്കുന്നുണ്ട്.ചോക്ക്ളേറ്റ് ഒഴിച്ച് കഴിക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നുവെങ്കിലും ഈ പരിക്ഷണത്തോട് പാനിപൂരി പ്രിയർ മുഖം തിരിച്ച് നിൽക്കുകയാണ് ചെയ്തത്
പാനി പൂരി വീട്ടിൽ തന്നെ തയ്‌യാറാക്കിയാലോ
ആദ്യം പൂരിയിൽ ഒഴിക്കാനുള്ള പാനി അഥവാ വെള്ളം തയ്‌യാറാക്കം
ഇതിലേക്ക് ഒരു കപ്പ് പുളി ചട്ണി ആദ്യം തയ്‌യാറാക്കണം
പുളി വെള്ളത്തിൽ കുതിർത്തത് – 100 ഗ്രാം
ശർക്കര -രണ്ട് സ്പൂൺ
ഉപ്പ് – രണ്ട് സ്പൂൺ
ഗരം മസാല – അര സ്പൂൺ
ചുക്ക് പൊടി – ഒരു സ്പൂൺ
കുരുമുളക് പൊടിച്ചത് – കാൽ സ്പൂൺ
മുളക് പൊടി – കാൽ സ്പൂൺ
ചാട്ട് മസാല – ഒരു സ്പൂൺ
ഇവയെല്ലാം ചേർത്ത് അരച്ച് ചട്ണി തയ്‌യാറാക്കാം
ശേഷം
പുതിന ഇല – ഒരു കപ്പ്
മല്ലി ഇല – ഒരു കപ്പ്
പച്ചമുളക് – 7
വറുത്ത് പൊടിച്ച ജീരകം – 2 ടേബിൾ സ്പൂൺ
ഉപ്പ് – ടേബിൾ സ്പൂൺ
മുളക് പൊടി – 1 ടീ സ്പൂൺ
വെള്ളം – 8 കപ്പ്
ചട്ണിയും ബാക്കി ചേരുവകളും നല്ലവണം മിക്സ് ചെയ്‌യുക
കുഞ്ഞൻ ഷേപ്പിൽ പൂരി തയ്‌യാറാക്കാം. മൊരിഞ്ഞിരിക്കാൻ പൂരി മാവ് കുറയ്‍ക്കുമ്പോൾ റവയും ചേർക്കാം
മൊരിഞ്ഞ പുരിയുടെ മുകൾ ഭാഗം ചെറുതായി പൊട്ടിക്കുക ഇതിലേക്ക് വേവിച്ച ഉരുളക്കിഴങ്ങ്, ബൂംദി, വെള്ളകടല വേവിച്ചത് എന്നത് ആവശ്യാനുസരണം ചേർക്കാം. ഇതിലേക്ക് തയ്‌യാറാക്കി വെച്ച വെള്ളം ചേർത്ത് മുഴുവനായി വായിലേക്കിട്ട് കഴിക്കാം. ആവശ്യമെങ്കിൽ പുളിചടനി അൽപ്പം മാറ്റിവെച്ച് അതും ഒഴിച്ച് കഴിക്കാം.
ആദ്യം പാനി തയ്‌യാറാക്കിയ ശേഷം പൂരി തയ്‌യാറാക്കുന്നതാണ് നല്ലത്. ചൂടോടെയുള്ള പൂരിയിൽ കഴിക്കാനാണ് രുചി.
കൂണുകൾ മുളച്ച പോലെ പാനിപൂരി വിൽപ്പന എല്ലായിടത്തും ഉണ്ടെങ്കിലും ഇവ തയ്‌യാറാക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന വൃത്തി പാലിക്കുന്നുണ്ടോ എന്നത് ചോദ്യ ചിഹ്നമാണ്. എങ്കിലും വൃത്തിയുള്ള സ്ഥലത്ത് നിന്ന് ഇവ വാങ്ങികഴിച്ചാൽ മറക്കാനാവത്ത രുചി അനുഭവം നിങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പാണ്.
Content Highlights: About indian street food paanipuri