കേരളീയ വിഭവങ്ങളിൽ പേരുകേട്ടതാണ് കിച്ചടി. പൈനാപ്പിൾ കിച്ചടി, പപ്പായ കിച്ചടി നിരവധി തരത്തിൽ ഈ വിഭവം തയ്യാറാക്കാം. ശകലം പുളിയുള്ള തൈര് അരപ്പിൽ ചേർന്നും വറുത്ത വെണ്ടയ്ക്കയുടെ മണവും കൂടെയാകുമ്പോ ഊണ് കേമമായി .വെണ്ടയ്ക്ക കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കിച്ചടി പരിചയപ്പെടാം
ചേരുവകൾ
- വെണ്ടയ്ക്ക 6 എണ്ണം
- തേങ്ങ അര കപ്പ്
- പച്ചമുളക് 5 എണ്ണം
- കടുക് 1 ടീസ്പൂൺ
- തൈര് ആവശ്യത്തിന്
- കടുക് ,കറിവേപ്പില, വറ്റൽമുളക്, വെളിച്ചെണ്ണ – താളിക്കാൻ ആവശ്യമായവ
തയ്യാറാക്കുന്ന വിധം
വെണ്ടയ്ക്ക നേർത്തരിഞ്ഞു ഉപ്പ് പുരട്ടി വെയ്ക്കുക.തേങ്ങ പച്ചമുളക് അല്പം വെള്ളം ചേർത്ത് നന്നായി അരയ്ക്കുക. അവസാനം കടുക് ചേർത്ത് ഏതാനും സെക്കന്റുകൾ മാത്രം അരയ്ക്കുക.ശേഷം ഈ അരപ്പ് ശകലം മാത്രം ഉപ്പ് ചേർത്ത് നന്നായി ഇളക്കി വെള്ളം വറ്റിച്ചെടുക്കുക. അടുപ്പിൽ നിന്നും മാറ്റി നന്നായി ഉടച്ച തൈര് ചേർത്തിളക്കുക. വെണ്ടയ്ക്ക ചൂടായ എണ്ണയിൽ ഫ്രൈ ചെയ്ത് വറുത്ത് കോരുക. അധികം മൂത്ത് കരിഞ്ഞു പോവരുത്
വറുത്ത വെണ്ടയ്ക്ക കിച്ചടിയിൽ ചേർത്ത്, കടുകും കറിവേപ്പിലയും മുളകും താളിച്ചു ചേർക്കുക.
Content Highlights: Vendayka kichadi recipe