ആ നെടുനീളൻ ജാവലിൻ വായുവിലേക്ക് നീരജ് എറിഞ്ഞപ്പോൾ ഓരോ ഇന്ത്യക്കാരനും കൈകൾ കൂപ്പി കാത്തിരുന്നു. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണ്ണം നേടി ഇന്ത്യകാരുടെ അഭിമാനമായതാണ് നീരജ് ചോപ്ര. ഒളിമ്പിക്സിൽ സ്വർണ്ണമാണ് നീരജിന് ഇഷ്ടമെങ്കിൽ ഭക്ഷണത്തിൽ അത് ചോളേ ബട്ടൂരയാണ്. ഭക്ഷണപ്രേമിയായ നീരജ് തന്റെ ഭക്ഷണപ്രേമത്തെ കുറിച്ച് പ്രമുഖ ദേശിയ മാധ്യമത്തോട് മനസ് തുറന്നിരുന്നു
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ചോളെ ബട്ടൂരയാണ്. എന്നാൽ ഇത് അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഗോൾഗപ്പയാണ് മറ്റൊരു പ്രിയപ്പെട്ട വിഭവം. അവയുടെ രുചി മികച്ചതാണ്. മധുരത്തിന്റെ കാര്യത്തിലാണെങ്കിൽ ഐസ്ക്രീമും ഗുലാബ് ജാമുനുമാണ് ആ ലിസറ്റിലുള്ളത്. ഏറ്റവും ഉപരിയായി വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഞാൻ ആസ്വദിക്കുന്നത് നീരജ് പറയുന്നു
ഭക്ഷണപ്രിയനായ നീരജ് ചെറുപ്പത്തിൽ അമിതഭാരത്തിന്റെ പ്രശ്നങ്ങൾ നേരിട്ടിരുന്നു. തടി കുറയ്‍ക്കാനായി ജിമ്മിൽ ചേരാനായി പോകവെ മൈതാനത്തിൽ ജാവലിൻ പരിശിലനം കാണാനിടയായി. ഇത് നീരജിന്റെ ഭാവിയെ തന്നെ തിരുത്തി കുറിച്ചു.
അഭിനവ് ബിന്ദ്രയ്‍ക്ക് ശേഷം ഇന്ത്യയ്‍ക്ക് വേണ്ടി സ്വർണം നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.ഫൈനലിൽ 87.58 മീറ്റർ ദൂരം കണ്ടെത്തിയാണ് ചോപ്ര സ്വർണം കഴുത്തിലണിഞ്ഞത്.
Content Highlights: Neeraj chopra favourite food