പക്ഷാഘാതത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായിരുന്നു അദ്ദേഹം. 1984 ലോസ്ഏഞ്ചൽസ് ഒളിമ്പിക്സിൽ ഉഷയുടെ കോച്ചായിരുന്നു അദ്ദേഹം. പിടി ഉഷയുടെ പേരിലാണ് അദ്ദേഹം കൂടുതൽ പ്രശസ്തനായത്.
1955 ൽ വ്യോമസേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒ എം നമ്പ്യാർ സർവ്വീസസിനെ പ്രധിനിധീകരിച്ച് നിരവധി ദേശീയ മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. കണ്ണൂരിൽ സ്പോർട്സ് സ്കൂളിൽ അധ്യാപകനായിരുന്നു. ഇവിടുത്തെ വിദ്യാർത്ഥിനിയായിരുന്നു ഉഷ. പിന്നീട് ഉഷയുടെ താരത്തിളക്കത്തിനു പിന്നിലെ സാന്നിധ്യം നമ്പ്യാരായിരുന്നു.
32 വർഷം കോച്ചായി അദ്ദേഹം പ്രവർത്തിച്ചു. തന്റെ കായിക ജീവിതത്തിൽ പിടി ഉഷയെപ്പോലെ മികച്ചൊരു താരത്തെ കണ്ടിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്.