ആദിവാസി വിഭവമായ പരിപ്പും ഉണക്കമത്തിയും ചേർത്ത് തയ്യാറാക്കിയ വ്യത്യസ്തമായ മീൻ കറി പരീക്ഷിച്ചാലോ
- ഉണക്കമത്തി- ഏഴ് എണ്ണം
- ചുവന്ന പരിപ്പ്- 50 ഗ്രാം
- ഉരുളക്കിഴങ്ങ്- ഒന്ന്
- സവാള- ഒന്ന്
- തക്കാളി- ഒന്ന്
- ചെറിയ ഉള്ളി- നാല് എണ്ണം
- മല്ലി, മുളക്- ആവശ്യത്തിന്
- മഞ്ഞൾ, ഉപ്പ്- ആവശ്യത്തിന് വെളുത്തുള്ളി- മൂന്ന് അല്ലി
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങും സവാളയും കഷണങ്ങളാക്കിയത് പരിപ്പും ചേർത്ത് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വെന്തുകഴിഞ്ഞാൽ മല്ലി, മുളക്, എന്നിവ വറുത്തതും, ഉള്ളി, വെളുത്തുള്ളി എന്നിവയും ഉരലിൽ ചതച്ച് ചേർക്കുക. ഇനി ഉപ്പും മഞ്ഞളും ചേർക്കുക. ശേഷം കഴുകി വൃത്തിയാക്കിയ ഉണക്കമീൻ ചേർക്കാം. ഇതിന് മുകളിൽ കഷണങ്ങളാക്കിയ തക്കാളി വിതറുക. നാടൻ തക്കാളിയാണെങ്കിൽ നല്ലത്. മീൻ കറിക്ക് പുളി കിട്ടാനാണ് ഇത്. മീൻ നല്ലതുപോലെ വെന്തുകഴിഞ്ഞാൽ കറിവേപ്പില ഇട്ട് മൂടി വയ്ക്കണം. ഇത്തരം കറികൾക്ക് വറവ് ഇടില്ല. മീനിന്റെ ദശയിളകുന്ന തരത്തിൽ വേവിക്കണം. ചെറു ചൂടോടെ കഴിക്കാം. (തേങ്ങ ഇഷ്ടമുള്ളവർക്ക് ചേർക്കാം.)
Content Highlights: Dry fish curry Recipe tribal food