സദ്യയിൽ ഇലയുടെ അറ്റത്ത് രാജാവിനെ പോലെ പ്രൗഡിയോടെ ഇരിക്കുന്ന വിഭവമാണ് ഇഞ്ചി കറി. ആരോഗ്യഗുണങ്ങൾ ഏറെയുള്ള വിഭവം എന്ന ഖ്യാതിയും പഴമക്കാർ ഇഞ്ചി കറിക്ക് നൽകിയിട്ടുണ്ട്. ആന്ധ്ര സ്റ്റൈലിൽ തയ്‌യാറാക്കുന്ന ഇഞ്ചി കറി പരിചയപ്പെടാം.
ചേരുവകൾ
- ഇഞ്ചി വലുപ്പത്തിൽ നാല് കഷ്ണങ്ങൾ
- മല്ലി 3 ടീസ്പൂൺ
- ഉഴുന്ന് 1 ടീസ്പൂൺ
- ഉലുവ 1/4 ടീസ്പൂൺ
- കടലപ്പരിപ്പ് 1/2 ടീസ്പൂൺ
- വെളുത്തുള്ളി അല്ലി -5
- വാളൻ പുളി ചെറുനാരങ്ങാ വലുപ്പത്തിൽ
- ശർക്കര 1/4 കപ്പ്
- കശ്മീരി മുളകുപൊടി -5 ടീസ്പൂൺ
- കടുക്, എണ്ണ താളിക്കാൻ
തയ്‌യാറാക്കുന്ന വിധം
ഇഞ്ചി കൊത്തിയരിഞ്ഞു എണ്ണ ചൂടാക്കി വറുത്തു കോരി മാറ്റി വെയ്‍ക്കുക .അതേ എണ്ണയിൽ മല്ലി മുതൽ വെളുത്തുള്ളി വരെയുള്ള ചേരുവകൾ ചെറുതീയിൽ ചുവക്കെ വറുക്കുക.. അടുപ്പിൽ നിന്നും മാറ്റുന്നതിന് തൊട്ടു മുൻപ് മുളകുപൊടി ചേർത്ത് ഇളക്കി വാങ്ങി വെയ്‍ക്കാം… ചൂടാറിയതിനു ശേഷം ഇഞ്ചിയും മറ്റു വറുത്ത ചേരുവകളും പുളിയും ശർക്കരയും ചേർത്ത് ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം ചേർത്ത് അരച്ചെടുക്കാം… കടുകും കറിവേപ്പിലയും താളിച്ചു ചേർക്കാം….
Content Highlights: Andra style Inji curry easy recipe