ചിക്കൻ കറി വയ്‍ക്കുന്നിടത്ത് മത്തങ്ങയ്‍ക്ക് എന്ത് കാര്യം എന്നാണോ, ആദിവാസി വിഭവമായ മത്തൻ ചേർത്ത് നാടൻ ചിക്കൻ കറി പരീക്ഷിക്കാം
ചേരുവകൾ
- നാടൻ ചിക്കൻ- ഒരു കിലോ
- മത്തൻ- തൊലികളഞ്ഞത് ഒരു കഷണം
- മഞ്ഞൾ- ഇടിച്ചുപൊടിച്ചത് അര സ്പൂൺ
- ഉണ്ടമല്ലി- വറുത്ത്പൊടിച്ചത്- മൂന്ന് സ്പൂൺ
- ഉണക്ക കാന്താരി- ആവശ്യത്തിന്
- വെളുത്തുള്ളി- നാല്, അഞ്ച് അല്ലി
- ചെറിയ ഉള്ളി- ഒരു പിടി
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
ചേരുവകൾ
ചിക്കൻ കഷണങ്ങളാക്കിയത് വൃത്തിയായി കഴുകി ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. പകുതി വേവാകുമ്പോൾ അതിലേക്ക് മത്തൻ കഷണങ്ങളാക്കിയത് ചേർക്കാം. അതിലേക്ക് ചെറിയ ഉള്ളി, വെളുത്തുള്ളി, ഉണക്കകാന്താരി, മല്ലി എന്നിവ ഉരലിൽ ചതച്ചത്, ഉപ്പ്, മഞ്ഞൾ എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കാം. ഉരലിൽ ചതച്ചെടുത്ത ചേരുവകൾ കോഴിക്കറിക്ക് കൂടുതൽ രുചി നൽകും.
Content Highlights: Pumpkin with chicken tribal recipe