ഓണസദ്യയിൽ പ്രധാനവിഭവമാണ് ഓലൻ. നാടൻ രീതിയിൽ സദ്യക്കുള്ള ഓലൻ തയ്‌യാറാക്കിയാലോ
ചേരുവകൾ
- കുമ്പളങ്ങ തൊലിചെത്തി അരയിഞ്ചു ചതുര കഷണങ്ങളാക്കിയത് -ഒരു കപ്പ്
- കാന്താരിമുളക് -10 എണ്ണം,
- വൻപയർ വേവിച്ചത്- കാൽ കപ്പ്,
- ഉപ്പു- പാകത്തിന്
- വെള്ളം- അര കപ്പ്,
- വെളിച്ചെണ്ണ -ഒരു ടേബിൾസ്പൂൺ ,
- തേങ്ങ- അരമുറിയുടെ ഒന്നാംപാൽ- കാൽ ഗ്ലാസ്
- രണ്ടാം പാൽ -അര കപ്പ്
- കറിവേപ്പില -മൂന്ന് തണ്ട്.
തയ്‌യാറാക്കുന്ന വിധം
കുമ്പളങ്ങയും കാന്താരിമുളകും ഒരു പാത്രത്തിലാക്കി അര കപ്പ് വെള്ളത്തിൽ വേവിക്കുക, വേവിച്ച വൻപയറും ഉപ്പും ചേർത്ത് എല്ലാംകൂടി യോജിപ്പിച്ച് രണ്ടാം പാലും ഒഴിച്ച് 10 മിനിറ്റ് ഇളക്കുക. അല്പം വറ്റിവരുമ്പോൾ ഒന്നാം പാൽ ചേർത്ത് ചൂടാകുമ്പോൾ വാങ്ങിവയ്‍ക്കുക. ഇനി കറിവേപ്പിലയും വെളിച്ചെണ്ണയും ഇടുക. ഇതോടു കൂടി സ്വാദിഷ്ടമായ ഓലൻ തയ്‌യാർ.
Content Highlights: Kerala Sadhya Onam Olan