കവിത പോലെ മനോഹരമാണ് ഒരോ മഴക്കാലവും. കടുപ്പത്തിലൊരു ചായയും നുകർന്ന മഴയെ ആസ്വദിക്കാൻ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാവില്ല. എന്നാൽ ഈ ആസ്വാദനത്തിനിടിയിൽ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കിൽ ഒളിഞ്ഞിരിക്കുന്ന രോഗവാഹകർ നമ്മുടെ ശരീരത്തിൽ സ്ഥിരതാമസമാക്കും. മഴക്കാലത്ത് ഏറെ ശ്രദ്ധിക്കേണ്ട ഇടമാണ് അടുക്കള. ഭക്ഷണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന് നോക്കാം
ഭക്ഷണം ആവശ്യത്തിന് മാത്രം പാകം ചെയ്‌യാം. ഫ്രഷായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. പച്ചക്കറികൾ ഉപ്പിട്ട വെള്ളത്തിൽ കഴുകിയെടുക്കുന്നത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്നു. പുറമേ നിന്നുള്ള എണ്ണപലഹാരങ്ങൾ ഒഴിവാക്കാം.
ഭക്ഷണങ്ങൾ ഒരുപാട് തയ്‌യാറാക്കി ആവശ്യത്തിന് ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കാം. അഥവ സൂക്ഷിക്കുകയാണെങ്കിൽ കൃത്യമായ രീതിയിൽ അടച്ച് വെയ്ച്ച് സൂക്ഷിക്കണം. മഴക്കാലത്ത് പഴയ ഭക്ഷണത്തിൽ പെട്ടെന്ന് തന്നെ അണുകൾ വളരാൻ സാധ്യതയുണ്ട്.
ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കാൻ മറക്കരുത്. വൃത്തിയില്ലാത്ത ഫ്രിഡ്ജ് നിങ്ങളുടെ ഭക്ഷണത്തെയും കേടുവരുത്തും. പകുതി നാശമായത് ഒരു കാരണവശാലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.. ഭക്ഷണ പദാർത്ഥങ്ങൾ ഫ്രിഡ്ജിൽ കളഞ്ഞ് പോയാൽ വേഗം തന്നെ വൃത്തിയാക്കാം.
Content Highlights: Simple tips to keep your food safe