മുടി കൊഴിച്ചിലിന്റെ പ്രതിവിധി തേടി അലയുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ഒട്ടനേകം കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ വരുന്നത്. പോഷക ആഹാരകുറവ്, താരൻ. മാനസിക സമ്മർദ്ദം എന്നിവ അവയിൽ ചിലതാണ്. നമ്മൾ വിട്ടുകളയുന്ന കാരണങ്ങളിൽ ഒന്നാണ് പോഷക ആഹാരകുറവ്. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി മുടികൊഴിച്ചിൽ ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ്.
ആയുർവേദ ഡോക്‍ടറായ നികിത കോഹ്ലി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു.
നെല്ലിക്ക ജ്യൂസ്
വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് വഴി കോളാജൻ നിർമ്മാണം വർദ്ധിച്ച് മുടിയുടെ ശക്തി കൂട്ടുകയും വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്‌യുന്നു.
കറിവേപ്പില
കേരളീയ വിഭവങ്ങളിൽ ഒഴിവാക്കാൻ പറ്റാത്തത് കറിവേപ്പില. ആന്റിഓക്സിഡന്റസ് ധാരാളം അടങ്ങിയ ഇവ പുതിയ മുടിയഴകൾ കരുത്തോടെ വളരാൻ സഹായിക്കുന്നു.
മധുരക്കിഴങ്ങ്
കിഴങ്ങ് വർഗത്തിലെ ഈ കേമൻ ബീറ്റാ കരോട്ടിന്റെ കലവറയാണ്. വൈറ്റമിൻ എയും ധാരാളം അടങ്ങിയിരിക്കുന്നു. മുടി വീണ്ടും വളരുന്നതിന് ഇവ സഹായിക്കുന്നു.
പയർവർഗങ്ങൾ
ഫോളിക്ക് ആസിഡ്, പ്രോട്ടീൻ,സിങ്ക് ഇവ മൂന്നും ധാരാളം അടങ്ങിയ പയർ ഇനങ്ങൾ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഹെയർ ഫോളിക്കുകളെ ശക്തിപ്പെടുത്താൻ ഇവ മികച്ചതാണ്.
Content Highlights: foods to control hair fall