ചിക്കനും ലെമൺ സോഡയും, രണ്ടും തമ്മിൽ എന്താണ് ബന്ധമെന്നാണോ, അതറിയാൻ വ്യത്യസ്തമായ ചിക്കൻ ഇൻ ലെമൺ സോഡ പരീക്ഷിക്കാം
ചേരുവകൾ
- ചിക്കൻ എല്ലില്ലാതെ കഷണങ്ങളാക്കിയത്- ആറ്
- വെളുത്തുള്ളി അരച്ചത്- ഒന്നര ടേബിൾ സ്പൂൺ
- ഒലീവ് ഓയിൽ- മൂന്ന് ടേബിൾ സ്പൂൺ
- ചെറുനാരങ്ങാനീര്- രണ്ട് ടേബിൾസ്പൂൺ
- ഓറഞ്ച് നീര്- ഒരു ഓറഞ്ചിന്റെ പകുതി
- ഉപ്പ്, കുരുമുളക്- പാകത്തിന്
- ഒറിഗാനോ തൈം- ഒരു ടീസ്പൂൺ
- മല്ലിയില, സ്പ്രിങ് ഒനിയൻ- രണ്ട് ടേബിൾ സ്പൂൺ വീതം
തയ്യാറാക്കുന്ന വിധം
ചിക്കനിൽ ഫോർക്ക് കൊണ്ട് വരയുക. ശേഷം മല്ലിയിലയും സ്പ്രിങ് ഒനിയനും ഒഴികെയുള്ള ചേരുവകളെല്ലാം മിക്സ് ചെയ്ത് അത് ചിക്കനിൽ നന്നായി പുരട്ട് ഒരു മണിക്കൂർ വയ്ക്കുക. ഓവൻ 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കി ചിക്കൻ കഷണങ്ങൾ ബേക്കിങ് ഡിഷിൽ നിരത്തിവച്ച് പ്രീഹീറ്റ് ചെയ്ത ഓവനിൽ ഒരു മണിക്കൂർ ബേക്ക് ചെയ്യുക. ഇടയ്ക്ക് ഒന്ന് മറിച്ചിടണം. ഇനി പുറത്തെടുത്ത് സ്പ്രിങ് ഒനിയനും മല്ലിയിലയും ചേർത്ത് ചൂടോടെ കഴിക്കാം
Content Highlights: Lemon Soda Chicken Recipe