അഭിനയം കൊണ്ടും ഫാഷൻ തിരഞ്ഞെടുപ്പുകൾ കൊണ്ടും ധാരാളം ആരാധകരെ നേടിയ നടിയാണ് കരീന കപൂർ. സമൂഹമാധ്യമങ്ങളിൽ താരം തന്റെ പിസ പ്രേമത്തെ കുറിച്ച് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗർഭക്കാലത്ത് പിസയോട് അമിതമായ ഇഷ്ടമായിരുന്നുവെന്നും ഒന്നിന് പിന്നാലെ ഒന്നായി പിസ കഴിച്ച് തീർക്കുന്നത് കണ്ട് സുഹൃത്തുക്കൾ അത്ഭുതപ്പെട്ട് നോക്കുമായിരുന്നുവെന്നും താരം പറയുന്നു. വലിയൊരു പിസ മുറിച്ച് അതിന്റെ രണ്ട് സ്ലൈസുകൾ ഒരുമിച്ച് വച്ച് കഴിക്കുന്ന കരീനയുടെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
ഇതുമാത്രമല്ല എന്റെ ഗർഭകാലയാത്ര മുഴുവനും എന്റെ ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. തന്റെ ഇറങ്ങാനിരിക്കുന്ന പുസ്തകത്തെ പറ്റിയുള്ള സൂചനയും താരം പോസ്റ്റിൽ പങ്കുവയ്ക്കുന്നു. ഇതിന് മുൻപും കരീന തന്റെ ഭക്ഷണപ്രേമം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് കൈയടിച്ച് ആരാധകരും ഉടൻ എത്തി. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്തു.
Content Highlights Kareena Kapoor about her pizza love