ദിവസേന എന്തെങ്കിലും തരത്തിലുള്ള പഴങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ പഴങ്ങൾ ശരിയായ രീതിയിലാണോ കഴിക്കുന്നത്? പഴങ്ങൾ കഴിക്കാനും കൃത്യമായ രീതിയുണ്ടെന്ന് പറയുകയാണ് രുചുത ദിവേക്കർ. ന്യൂട്രിഷനിസ്റ്റായ ഇവർ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്
കഴിക്കാനായി അതാത് മാസങ്ങളിൽ ലഭിക്കുന്ന പഴങ്ങൾ തിരഞ്ഞെടുക്കാം. ഫോർക്കിന് പകരം കൈകൾ ഉപയോഗിച്ച് തന്നെ കഴിക്കാം. ജ്യൂസാക്കാതെ നന്നായി ചവച്ച് അരച്ച് കഴിക്കാൻ ശ്രദ്ധിക്കാം. പഴങ്ങൾ ഒറ്റക്ക് കഴിക്കാൻ ശ്രമിക്കാം മറ്റു ഭക്ഷണങ്ങളിൽ കലർത്തി കഴിക്കുന്നത് ഒഴിവാക്കാം. ദിവസത്തിന്റെ ആദ്യത്തെ ഭക്ഷണമായും ഉച്ചയ്‍ക്കും, വർക്കൗട്ടിന് ശേഷവും കഴിക്കാം. – രുചുത പറയുന്നു
വീഡിയോ രൂപത്തിലാണ് രുചുത ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പഴങ്ങൾ നല്ലൊരു ഊർജ്ജസ്രോതസ്സാണ്. ഡയറ്റ് ചെയ്‌യുന്നവർക്ക് പഴങ്ങൾ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്താവുന്നതാണ്.
Content Highlights rules to follow while eating fruits