മനസ്സും ശരീരവും തമ്മിലുള്ള സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്ന, ആരോഗ്യ ഗുണങ്ങൾ ധാരാളം അടങ്ങിയ കുറച്ച് ഇതാ:
അശ്വഗന്ധ
അമുക്കുരം എന്നും വിത്താനിയാസോംനിഫെറ എന്നും അറിയപ്പെടുന്ന മഞ്ഞ പൂക്കളുള്ള ഈ ചെറിയ മരം വിവിധ രോഗങ്ങൾക്കും ശരീര പ്രശ്‌നങ്ങൾക്കും ചികിത്സിക്കാൻ സഹായിക്കുന്ന വിവിധ മരുന്നുകൾ തയ്യാറാക്കാൻ ആയുർവേദത്തിൽ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ഇത് ഫലപ്രദമായ രീതിയിൽ സമ്മർദ്ദവും ഉത്കണ്ഠയും കൈകാര്യം ചെയ്യുന്നതിനും പേശികളുടെ ശക്തി, ഓർമ്മശക്തി, പുരുഷ ലൈംഗീക ശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിനും മനുഷ്യശരീരത്തിൽ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.
മഞ്ഞൾ
മഞ്ഞളിന്റെ ആരോഗ്യ – സൗന്ദര്യ ഗുണങ്ങളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ! നമ്മുടെ പാചക രീതിയിലും ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് മഞ്ഞൾ, പ്രധാനമായും ഭക്ഷണത്തിന് നിറം ചേർക്കാൻ. ആൻറി ഓക്സിഡൻറിനും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾക്കും പേരുകേട്ട കുർക്കുമിൻ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് രക്തയോട്ടം വർദ്ധിപ്പിക്കാനും ഹൃദ്രോഗങ്ങളെ തടയാനും സഹായിക്കുന്നു. കൂടാതെ, ഇത് തലച്ചോറിലെ ന്യൂറോട്രോഫിക്ക് ഘടകം (ബിഡിഎൻഎഫ്) വർദ്ധിപ്പിക്കും, അത് വിഷാദം, അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കും.
ഏലം
ഏലയ്ക്ക ഇട്ട് തിളപ്പിച്ച ചായ കുടിക്കാറില്ലേ? ഭക്ഷണങ്ങളുടെ സ്വാദ് വർധിപ്പിക്കാൻ ചേർക്കുന്നതിനൊപ്പം വിവിധയിനം കഷായങ്ങളിലൊക്കെ ഏലയ്ക്ക ചേർക്കാറുണ്ട്. മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട ദഹനം ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് വീക്കം, അമിതവണ്ണം എന്നിവ തടയാനും കൊഴുപ്പ് നിറഞ്ഞ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളും ഇതിലുണ്ട്, ഇത് മുഖക്കുരുവും പാടുകളും അകറ്റുവാനുള്ള ചികിത്സ നൽകുന്നതിലൂടെ ആരോഗ്യകരമായ ചർമ്മം ലഭിക്കാനും സഹായിക്കും. ശിരോചർമ്മം, രോമകൂപങ്ങൾ എന്നിവ പോഷിപ്പിക്കുന്നതിനാൽ ഇവയുടെ ഗുണങ്ങൾ മുടിയിലേക്കും വ്യാപിക്കുന്നു.
ജീരകം
ജീരകം ആരോഗ്യപരമായ പല ഗുണങ്ങൾക്കും പേരുകേട്ടതാണ്. ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുള്ള ഇത് ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. വൻകുടൽ കാൻസർ സാധ്യത കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്ന ആൻറി കാൻസർ, ഹൈപ്പോലിപിഡെമിക് സവിശേഷതകൾ ഇതിന് ഉണ്ട്. ഇത് നിങ്ങളുടെ കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും മൂർച്ചയുള്ള ഓർമ്മശക്തി നേടാൻ സഹായിക്കുകയും ചെയ്യും.
വേപ്പ്
നിരവധി ഔഷധ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന വേപ്പ് മുഖക്കുരു പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെ ഫലപ്രദമാണ്, അതിനാൽ ഇവ അടഞ്ഞ ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കുന്നു. ഇതുകൂടാതെ, പേസ്റ്റിന്റെ രൂപത്തിൽ പുരട്ടിയാൽ വേപ്പിന് നിങ്ങളുടെ മുറിവുകളോ പ്രാണികളുടെ കടിയോ സുഖപ്പെടുത്താൻ സാധിക്കും; ഇത് നിങ്ങളുടെ താരൻ ശല്യവും ഒഴിവാക്കും. ഇത് വെള്ളത്തിൽ തിളപ്പിക്കുക, തണുക്കാൻ അനുവദിക്കുക, തുടർന്ന് ഷാംപൂ ഉപയോഗിച്ച് തല കഴുകിയ ശേഷം മുടി വൃത്തിയാക്കാൻ ഈ വേപ്പിൻ വെള്ളം ഉപയോഗിക്കുക. ആര്യവേപ്പ് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കണ്ണ് ചുവക്കുന്നതും വേദനിക്കുന്നതുമായ നേത്ര പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യും.
നമ്മുടെ ചുറ്റുപാടിൽ നിന്ന് തന്നെ എളുപ്പത്തിൽ ലഭ്യമാകുന്ന, വിവിധ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കാൻ കഴിയുന്ന മികച്ച 5 ആയുർവേദ സസ്യങ്ങളാണ് ഇവ.