പ്രായമാകുന്നത് അനുസരിച്ച് ശരീരത്തിൽ മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. പുരുഷന്മാരിലും സ്ത്രീകളിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഈ ഘട്ടത്തിൽ സംഭവിക്കുന്നത്. ശരീരത്തിൻ്റെ പോഷക ആവശ്യങ്ങളും അതുപോലെ ഉപചായ പ്രവർത്തനങ്ങളിലും വലിയ മാറ്റം സംഭവിക്കുന്നു. 40 വയസ് കഴിഞ്ഞാൽ മെറ്റബോളിസം മന്ദഗതിയാലാകുന്നു എന്നതാണ് മറ്റൊരു കാര്യം. സ്ത്രീകൾക്ക് പേശികളുടെ അളവ് കുറയുന്നു, ഇത് ശരീരഭാരം കുറയ്ക്കാൻ പ്രയാസകരമാക്കുന്നു. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കുള്ള പ്രതിരോധം വർദ്ധിപ്പിക്കുന്നു. മുമ്പ് ക്രമരഹിതമായ ദുശ്ശീലങ്ങൾ ഉണ്ടെങ്കിൽ പുരുഷന്മാർ കൂടുതൽ ബോധവാന്മാരായിരിക്കണം. ഇത് കുറച്ചുകൂടി വിശദമായി നോക്കാം.