നീൽ ആംസ്ട്രോങ് 1969 ൽ ചന്ദ്രനിൽ കാലുകുത്തിയ അതേ ദിനത്തിന്റെ ഓർമയിലാണ് ജൂലൈ 20 ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് കുതിച്ചത്. ബ്ലൂ ഒറിജിൻ എന്ന വാഹനത്തിൽ പത്ത് മിനിട്ട് യാത്ര പൂർത്തിയാക്കി അവർ തിരിച്ചെത്തിയപ്പോൾ പേടകത്തിനുള്ളിൽ നിന്നുള്ള വീഡിയോയും വൈറലായി കഴിഞ്ഞിരുന്നു. ശാസ്ത്രത്തിൽ താൽപര്യമുള്ളവർ മാത്രമല്ല മധുരപ്രിയരും ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു, കാരണമെന്തെന്നോ?
ഭൂമിയ്‍ക്ക് പുറത്ത് സീറോ ഗ്രാവിറ്റി ആസ്വദിക്കാനായി സീറ്റ് ബെൽറ്റുകളഴിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന സഞ്ചാരികളെയാണ് വീഡിയോയിൽ കാണുക. ഇതിനിടെയാണ് ആർക്ക് വേണം സ്കിറ്റിൽ എന്ന ചോദ്യത്തോടെ ജെഫ് ബെസോസ് ഒരു മിഠായി ഉയർത്തി കാണിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് വായുവിലൂടെ ഇത് സഹയാത്രികരുടെ അടുത്തേക്ക് എറിയുന്നതും വീഡിയോയിലുണ്ട്. ഡെയ്മൺ എന്ന് സഹസഞ്ചാരി വായുവിൽ തലകുത്തി മറിഞ്ഞ് കൃത്യമായി മിഠായി വായിലാക്കുന്നതും കാണാം.
“Who wants a Skittle?”
WATCH: Inside the cabin during todays flight.
Full video here:
&mdash CSPAN (@cspan)
&ldquoWho wants a Skittle?&rdquo എന്ന ക്യാപ്ഷനോടെയാണ് വീഡിയോയുടെ ഭാഗം യാത്രയൊരുക്കിയ സിസ്പാൻ പങ്കുവയ്‍ക്കുന്നത്. സ്കിറ്റിൽസ് മിഠായി കമ്പനിക്കാർ ബ്ലൂ ഒറിജിനും ജെഫ് ബെസോസിനും നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ജെംസ് പോലെ പലനിറത്തിലുള്ള ചോക്ലേറ്റ് മിഠായികളാണ് സ്കിറ്റിൽസ്. വീഡിയോ വൈറലായതോടെ മിഠായിയും മധുരപ്രിയർ ഏറ്റെടുത്തു കഴിഞ്ഞു.
Content Highlights: Jeff Bezos Offering Skittles Candy While Floating in Space