അനിയന്ത്രിതമായ അളവിൽ പ്ലേറ്റ്ലറ്റുകൾ പെട്ടെന്ന് കുറഞ്ഞു പോയാൽ അത് ജീവനുതന്നെ ഭീഷണിയായി മാറും. പലപ്പോഴും ഇത്തരം സാഹചര്യങ്ങൾ വരുമ്പോൾ ആശുപത്രികളിൽ ചെയ്യാറുള്ള കാര്യം രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത പ്ലേറ്റ്ലറ്റുകൾ ക്രമമായ രീതിയിൽ രോഗിയുടെ ശരീരത്തിലേക്ക് തുടർച്ചയായി നൽകിക്കൊണ്ട് ഇതിൻറെ അളവ് കുറഞ്ഞു പോകാതെ സൂക്ഷിച്ചു നടത്തുന്ന വൈദ്യ ചികിത്സകളാണ്. എന്നാൽ നിങ്ങളുടെ രക്തത്തിലെ പ്ളേറ്റ്ലെറ്റുകളുടെ നില വർദ്ധിപ്പിക്കാനായി ഇതല്ലാതെയും നിരവധി മാർഗങ്ങളെ അവലംബിക്കാനാവും. പ്രത്യേകിച്ചും സവിശേഷ ഗുണങ്ങൾ അടങ്ങിയ ചില പ്രകൃതിദത്ത ഔഷധ മാർഗങ്ങൾ പരീക്ഷിക്കുന്നത് വഴി നിങ്ങളുടെ രക്തത്തിലെ ഏറ്റവും സ്വാഭാവികമായ രീതിയിൽ കൂട്ടാനാവും. നിങ്ങളുടെ ശരീരത്തിൽ എപ്പോഴെങ്കിലും പ്ലേറ്റ്‌ലെറ്റുകൾ കുറഞ്ഞു പോകുന്ന സാഹചര്യം നേരിടേണ്ടി വരുന്നുണ്ടെങ്കിൽ, വീട്ടിൽ തന്നെ എളുപ്പത്തിൽ കണ്ടെത്താവുന്ന പപ്പായ ഇലകളുടെ സഹായത്തോടെ നിങ്ങൾക്ക് ഇത് വർദ്ധിപ്പിക്കാം. എങ്ങനെ എന്നറിയാം
പപ്പായ ഇലകളിൽ അസെറ്റോജെനിൻ എന്ന സവിശേഷമായ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷിയും ആരോഗ്യവും വേഗത്തിൽ വീണ്ടെടുക്കുന്നത് ഉറപ്പാക്കാൻ ഇത് കഴിക്കുന്നത് ഒരു സാധിക്കും. അതുകൊണ്ട് തന്നെയാണ് ഡെങ്കി പോലുള്ള അസുഖങ്ങൾ ഉണ്ടാവുന്ന ആളുകൾക്ക് പണ്ടുമുതലേ ഇതൊരു ഫലപ്രദമായ ഒരു പ്രതിവിധിയായി കണക്കാക്കിയിരിക്കുന്നത്. പപ്പായ ഇലകളിൽ പ്രകൃതിദത്ത സസ്യ സംയുക്തങ്ങളായ ഫ്ലേവനോയ്ഡുകൾ, കരോട്ടിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, അവയിൽ ആൻറി ഇൻഫ്ളമേറ്ററി ആന്റിഓക്‌സിഡൻ്റൽ ഗുണങ്ങളും അടങ്ങിയിരിക്കുന്നു. നിങ്ങളുടെ രക്തകോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ദോഷകരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് അവ സംരക്ഷണം നൽകുന്നു.
പ്ലേറ്റ്ലെറ്റുകൾ കുറഞ്ഞു പോയാൽ
നിങ്ങളുടെ ശരീരത്തിലെ പ്ലേറ്റ്ലെറ്റ് നില കുറഞ്ഞാൽ എങ്ങനെ പപ്പായ ഇലകൾ ഉപയോഗിച്ച് ഇതിന് പരിഹാരം കാണാം എന്നറിയാം. തണ്ട് കളഞ്ഞ് എടുത്ത 4 പപ്പായ ഇലകളും ഒരു കപ്പ് വെള്ളവുമാണ് ഇത് തയ്യാറാക്കാൻ ആവശ്യം. രീതി ആദ്യം പപ്പായ ഇലകൾ ശരിയായി കഴുകി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച് പപ്പായ ഇലകൾ ഇതിലേക്ക് ചേർക്കുക. ഇത് 2 മിനിറ്റ് തിളപ്പിക്കാം. പച്ച നിറമുള്ള ഒരു ലായിനി ഇതിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും. ഇത് ഒരു കപ്പിലേക്ക് പകർത്തി ഒഴിക്കാം. നല്ല കയ്പ്പ് രുചി ഉണ്ടായിരിക്കും ഇതിന്. കയ്പ്പ് കുറയ്ക്കാനായി നിങ്ങൾക്ക് വേണമെങ്കിൽ അതിൽ തേനോ ശർക്കരയോ ചേർക്കാം. മുതിർന്നവർക്ക് ഒരു ദിവസം 30 മില്ലി, കുട്ടികൾക്ക് 5-10 മില്ലി എന്നിവ മാത്രം കുടിക്കുക.
പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയ്ക്കുന്ന ഭക്ഷണങ്ങൾ
നിങ്ങൾ ഡെങ്കിപ്പനി പോലുള്ള ലക്ഷണങ്ങൾ ബാധിക്കുകയും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം തുടർച്ചയായി കുറയുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടത് അത്യാവശ്യമാണ്. കുറച്ച് കാലത്തേക്ക് പശുവിൻ പാലും ക്രാൻബെറി ജ്യൂസും കുടിക്കുന്നത് ഒഴിവാക്കണം. ഈ പാനീയങ്ങൾ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണത്തെ അടിച്ചമർത്താൻ ശേഷിയുള്ളതും നിങ്ങളുടെ രോഗസ്ഥിതി കൂടുതൽ വഷളാക്കാൻ സാധ്യതയുള്ളതും ആണ്. ഇതുകൂടാതെ, നിങ്ങൾ പൂർണ്ണമായും സൗഖ്യം പ്രാപിക്കുന്നതുവരെ ടോണിക്കുകൾ മദ്യം തുടങ്ങിയവ കഴിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്.
പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ വിറ്റാമിൻ സി യുടെ ഉറവിടങ്ങൾ ഏറ്റവും പ്രയോജനകരമാണ്. നിങ്ങൾക്ക് ഓറഞ്ച് ജ്യൂസ്, കാരറ്റ് ജ്യൂസ്, കോളിഫ്‌ളവർ സൂപ്പ്, മത്തങ്ങ സൂപ്പ്, പൈനാപ്പിൾ ജ്യൂസ്, ബെൽ പെപ്പർ, തക്കാളി സാലഡ് തുടങ്ങിയവയൊക്കെ ഇതിനായി പ്രയോജനപ്രദമാക്കി മാറ്റാം. ബ്രൊക്കോളി ഇക്കാര്യത്തിൽ ഏറ്റവും നല്ലതാണ്. പ്രോട്ടീൻ, വിറ്റാമിൻ കെ, അയൺ എന്നിവയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ സ്വാധീനിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇവ ലഭിക്കാനായി പയർ വർഗ്ഗങ്ങൾ, വറുത്ത നിലക്കടല, പച്ചിലക്കറികൾ, മത്തങ്ങ വിത്തുകൾ എന്നിവ കഴിക്കുക. വിറ്റാമിൻ ബി -12 അടങ്ങിയ ഭക്ഷണങ്ങളും കുറഞ്ഞ പ്ലേറ്റ്‌ലെറ്റുകളെ നേരിടാൻ സഹായിക്കും. ചെറിയ അളവിൽ മുട്ടകൾ കഴിക്കുന്നതും നല്ലതാണ്.
to-use-mukkutti-to-get-relief-from-headache/videoshow/83149358.cms