Xiaomi Redmi Note 10T 5G: ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റെഡ്മി നോട്ട് 10ടി 5ജി നാളെ ഇന്ത്യയിൽ പുറത്തിറങ്ങും. റെഡ്മി നോട്ട് സീരീസിലെ ആദ്യ ഫോണാണിത്. 5ജി സംവിധാനത്തോടെയാണ് ഫോൺ എത്തുന്നത്. കഴിഞ്ഞ മാസം റഷ്യയിൽ ഫോൺ പുറത്തിറങ്ങിയിരുന്നു. പുതിയ റെഡ്മി നോട്ട് 10ടി 5ജിയുടെ സവിശേഷതകൾ അറിയാം.
Redmi Note 10T 5G: Specifications – റെഡ്മി നോട്ട് 10ടി 5ജി സവിശേഷതകൾ (പ്രതീക്ഷിക്കുന്നത്)
ഏറ്റവും മികച്ച സവിശേഷതകളാണ് പുതിയ റെഡ്മി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നത്. 90 ഹേർട്സ് റിഫ്രഷ് നിരക്കുളള 6.5 ഇഞ്ചിന്റെ ഫുൾ എച്ഡി + (1,080×2,400 പിക്സെൽസ്) ഡിസ്പ്ലേയാകും ഇതിൽ വരിക. ഒക്ട – കോർ മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി കരുത്തിൽ വരുന്ന ഫോണിന് 128ജിബി സ്റ്റോറേജ് ലഭിക്കും എന്നാണ് കരുതുന്നത്. ഫോണിന്റെ പ്രൊസസർ ഏതാണെന്ന് സ്ഥിരീകരിച്ച ഷവോമി, ഫോണിന് 48എംപി ട്രിപ്പിൾ ക്യാമറ, 90 ഹേർട്സ് റിഫ്രഷ് നിരക്ക്, 5000എംഎഎച് ബാറ്ററി എന്നിവ ആയിരിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
48എംപിയുടെ പ്രധാന ക്യമറയുമായി വരുന്ന ഫോണിൽ 2എംപിയുടെ മാക്രോ ഷൂട്ടർ ക്യാമറയും, 2എംപി ഡെപ്ത് സെൻസറുമാണ് പ്രതീക്ഷിക്കുന്നത്. മുന്നിൽ 8എംപിയുടെ സെൽഫി ക്യാമറയും ഉണ്ടാവും.
Also read: വൺപ്ലസ് മുതൽ റെഡ്മി വരെ; ഉടൻ വിപണിയിൽ എത്തുന്ന ഫോണുകൾ ഇവയാണ്
റെഡ്മി നോട്ട് 10ടിയിൽ 18 വാട്ടിന്റെ അതിവേഗ ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000എംഎഎച് ബാറ്ററിയാണ് കരുതുന്നത്. എംഐയൂഐ മുകളിലായി ആൻഡ്രോയിഡ് 11ൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുക.
നാളെ ഉച്ചക്ക് 12 മണിക്ക് ഷവോമിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വെബ്സൈറ്റിലൂടെയും ഫോണിന്റെ ലോഞ്ച് തത്സമയം കാണാൻ സാധിക്കും.
The post Xiaomi Redmi Note 10T 5G: റെഡ്മി നോട്ട് 10ടി 5ജി ഫോൺ നാളെയെത്തും; സവിശേഷതകൾ അറിയാം appeared first on Indian Express Malayalam.