ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോറുകൾ വൻവിജയമായതിനു പിന്നാലെ കൂടുതൽ സ്റ്റേറുകൾ രാജ്യത്ത് ആരംഭിക്കാൻ ഒരുങ്ങി ആപ്പിൾ. 2023ലാണ് ആപ്പിൾ ആദ്യമായി ഇന്ത്യയിൽ റീട്ടെയിൽ സ്റ്റോർ ആരംഭിച്ചത്. മുംബൈയിലെ ബികെസിയും, ഡൽഹിയിലെ സാകേതിലും ഏപ്രിൽ മാസമാണ് സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചത്.
ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകൾ ആരംഭിക്കാൻ തയ്യാറെടുക്കുന്നതായി, ആപ്പിൾ റീട്ടെയിൽ സീനിയർ വൈസ് പ്രസിഡൻ്റ് ഡെയ്‌ഡ്രെ ഒബ്രിയൻ പറഞ്ഞു. ആപ്പിളിന്റെ ടീം മികച്ച ഷോപ്പിങ് അനുഭവം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുമെന്ന് ആദ്ദേഹം അറിയിച്ചു.
ഉപയോക്താക്കൾക്ക് ആപ്പിളിൻ്റെ മാന്ത്രികത അനുഭവിച്ചറിയാൻ അവസരം ഒരുക്കുന്ന അവിശ്വസനീയമായ ഇടമായിരിക്കും ആപ്പിൾ സ്റ്റോറുകൾ. ഇന്ത്യയിലെ ആപ്പിൾ ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ സ്റ്റോറുകൾ ആരംഭിക്കുന്നതു സഹായിക്കുമെന്ന്, ഒബ്രിയൻ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് സ്റ്റോറുകൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 4 റീട്ടെയിൽ സ്റ്റോറുകൾ ഇന്ത്യയിൽ പുതിയതായി ആരംഭിക്കും. ഇതിൽ മൂന്നെണ്ണം ബെംഗളുരൂ, പുനെ, ഡൽഹി-എൻസിആർ മേഖല കളിലും നാലാമതു സ്റ്റോർ മുംബൈയിലും ആരംഭിക്കും.
അതേസമയം, അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 16 സീരീസ്, ഇന്ത്യയിൽ നിർമ്മിക്കുകയും, പ്രാദേശിക വിപണനത്തിനൊപ്പം കയറ്റുമതി ചെയ്യുമെന്നുമാണ് വിവരം. 2017ൽ പുറത്തിറങ്ങിയ ഐഫോൺ എസ്.ഇ എന്ന മോഡലാണ് ആദ്യമായി ഇന്ത്യയിൽ നിർമ്മിച്ച ആപ്പിൾ ഉപകരണം. നിലവിൽ ഒന്നിലധികം കമ്പനികളുമായി ആപ്പിളിന് ഇന്ത്യയിൽ നിർമ്മാണ പങ്കാളിത്തമുണ്ട്.
Read More
- കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ
- “വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്
- Flipkart Big Billion Days 2024 iPhone 12 Mini:ഐഫോൺ 19,999 രൂപ മുതൽ; വരുന്നു ഫ്‌ളിപ്പ് കാർട്ട് ബിഗ് മില്യൺ ഡേയ്‌സ്
- Amazon Great Indian Festival: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; ഐഫോൺ 39,999 രൂപയ്ക്ക്
- ലൈവ് കോളർ ഐഡി; കാത്തിരുന്ന ട്രൂകോളർ ഫീച്ചർ ഇനി ഐഫോണുകളിലേക്ക്
- iPhone 16: ഐഫോൺ 16 സീരീസ്, പ്രീ-ബുക്കിങ് ഇന്നു മുതൽ
- വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? മികച്ച ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ ഇതാ
- വൈഫൈ സ്പീഡ് കുറവാണോ? ഈ 5 കാര്യങ്ങൾ പരിശോധിക്കൂ
- ജിയോ, എയർടെൽ, വി: ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ