ശിഖർ ധവാന്റെ നേതൃത്വത്തിൽ പുതിയ രൂപത്തിൽ ഇറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ആതിഥേയരെ വെറും ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയത് 80 പന്ത് അവശേഷിക്കേ 36.4 ഓവറിലാണ്. 263 റൺസിന്റെ ലക്ഷ്യമാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നത്. യുവതാരങ്ങളായ പൃഥ്വി ഷായും ഇഷാൻ കിഷനും തകർപ്പൻ പ്രകടനവും മത്സരത്തിൽ കാഴ്ചവച്ചു.
ഞായറാഴ്ച കഴിഞ്ഞ മത്സരത്തെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുൻ പാകിസ്താൻ താരം റമീസ് രാജ. ഇന്ത്യൻ ടീമിനെ ശക്തമായ ഒരു യൂണിവേഴ്സിറ്റി ടീമിനെപ്പോലെയും ശ്രീലങ്കൻ ടീമിനെ ഒരു സ്കൂൾ ടീം പോലെയും തോന്നിയെന്നും റമീസ് രാജ പറഞ്ഞു. സ്കൂൾ ടീമിന് മേൽ ശക്തരായ യൂണിവേഴ്സിറ്റി ടീം ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് അവിടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യ വേഴ്സസ് ശ്രീലങ്ക മത്സരത്തെ ഒരു യൂണിവേഴ്സിറ്റി ടീം വേഴ്സസ് സ്കൂൾ ടീം മത്സരം പോലെ തോന്നി. കഴിവുകൾ, നിർവ്വഹണം, ഗെയിം മനസിലാക്കാനുള്ള കഴിവ് എന്നിവ തമ്മിലുള്ള വ്യത്യാസം അത്തരത്തിലായിരുന്നു.” റമീസ് രാജ തന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയിൽ പറഞ്ഞു.
Read More: ‘അയാളുടെ ബാറ്റിങ് സേവാഗിനെ ഓര്‍മിപ്പിക്കുന്നു’; ഷായെ പ്രകീര്‍ത്തിച്ച് മുരളീധരന്‍
“ശ്രീലങ്കൻ ക്രിക്കറ്റിന് ഇത് വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ്, കാരണം അവർ ഹോം ഗ്രൗണ്ടിൽ കളിക്കുന്നു. ഇന്ത്യയ്‌ക്കെതിരായ സീരീസ് ഓപ്പണർക്കായി അവർ ഒരു ഫ്ലാറ്റ് പിച്ച് തയ്യാറാക്കി, എന്നിട്ടും ശരാശരി സ്‌കോറിൽ അവസാനിച്ചു,” റമീസ് രാജ പറഞ്ഞു.
“സ്പിന്നിനെതിരെ ശ്രീലങ്ക കളിച്ച രീതി, സ്പിന്നിനെ എങ്ങനെ നേരിടാമെന്ന് അവർക്ക് അറിയില്ലെന്ന് തോന്നുന്ന തരത്തിലായിരുന്നു. ചരിത്രപരമായി, ശ്രീലങ്കൻ ബാറ്റ്സ്മാൻമാർ സ്പിന്നർമാർക്കെതിരെ ആധിപത്യം പുലർത്തിയിരുന്നു. എന്നിരുന്നാലും, നിലവിലെ അവസ്ഥ ഇതുവരെ ആ നിലയിലാണെന്ന് തോന്നുന്നില്ല,” റമീസ് രാജദ പറഞ്ഞു.
Read More: കാത്തിരുന്ന് ലഭിച്ച അവസരം, വില്ലനായി പരുക്ക്; കളിക്കുമോ സഞ്ജു
“ഒരു തുടക്കം ലഭിച്ചതിന് ശേഷം ശ്രീലങ്കയിലെ പോരാളികൾ ആശയക്കുഴപ്പത്തിലായി. ഗിയർ എങ്ങനെ മാറ്റാമെന്ന് അവർക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. ഇന്ത്യയുടെ മികച്ച ബൗളിംഗ് പ്രകടനമാണ് ഈ ആശയക്കുഴപ്പം സൃഷ്ടിച്ചത്. വെല്ലുവിളി കഠിനമല്ലാത്തതിനാൽ ഇന്ത്യക്ക് കൂടുതൽ മുന്നോട്ട് പോകേണ്ടി വന്നില്ല”
“കളി ഏകപക്ഷീയമായിരുന്നു. ശ്രീലങ്ക ഒരു തോൽവിയുടെ പ്രകടനം നടത്തി. അവരെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും മന്ദഗതിയിലാണെന്ന് തോന്നി,” രാജ പറഞ്ഞു.
The post സ്കൂൾ ടീമിനെതിരെ യൂണിവേഴ്സിറ്റി ടീം: ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തെക്കുറിച്ച് റമീസ് രാജ appeared first on Indian Express Malayalam.