ഉപയോക്താക്കളുടെ മനസ്സ് അറിഞ്ഞ് വ്യത്യസ്തങ്ങളായ ഫീച്ചറുകൾ പരീക്ഷിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് മെറ്റയുടെ വാട്സ്ആപ്പ്. ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്ക് സമാനമായി, സ്റ്റാറ്റസിൽ അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് വാട്സ്ആപ്പ് ഇപ്പോൾ.
വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ മെൻഷൻ ചെയ്യാനും, സ്റ്റാറ്റസുകള്‍ ലൈക്ക് ചെയ്യാനും, മെന്‍ഷന്‍ സ്വകാര്യമാക്കാനും സാധിക്കുന്ന ഫീച്ചറുകൾ ഉൾപ്പെടെയുള്ള ഒരുപിടി പുതിയ മാറ്റങ്ങളാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. മെൻഷൻ സാധ്യമാകുന്നതോടെ മറ്റുള്ളവർക്ക് സ്റ്റാറ്റസ് റീപോസ്റ്റ് ചെയ്യാനും അവസരമൊരുങ്ങും.
സിംഗിൾ ടാപ്പിലൂടെ സ്റ്റാറ്റസുകൾ ലൈക്കു ചെയ്യാൻ അനുവദിക്കുന്ന മറ്റൊരു രസകരമായ ഫീച്ചറും വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാം ഹാർട്ട് ബട്ടണിനു സമാനമായാകും ഫീച്ചർ പ്രവർത്തിക്കുക. അതേസമയം, ലൈക്കുകളുടെ എണ്ണം മറ്റുള്ളവർക്ക് കാണാനാകില്ല.
നിലവിൽ സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാവുന്ന ഉപയോക്താക്കളുടെ എണ്ണം 5 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. മറ്റൊരാളുടെ പേരു പരാമർശിക്കാതെ ടാഗു ചെയ്യാനും ഫീച്ചറിലൂടെ സാധിക്കുന്നു. ഇതിനുപുറമേ, നിങ്ങളുടെ സ്റ്റാറ്റസിൽ മറ്റാരെയെങ്കിലും സ്വകാര്യമായി മെൻഷൻ ചെയ്യാനും, സ്റ്റാറ്റസ് അവർക്ക് വീണ്ടും ഷെയർ ചെയ്യാനും സാധിക്കും.
നിങ്ങൾ ആരെയെങ്കിലും സ്വകാര്യമായി ടാഗു ചെയ്യുകയാണെങ്കിൽ, അവരുടെ മെൻഷൻ സ്റ്റാറ്റസിൽ ദൃശ്യമാകില്ല. നോട്ടിഫിക്കേഷൻ പ്രൈവറ്റായാകും ലഭ്യമാകുക. അടുത്തിടെ, വാട്ട്‌സ്ആപ്പ് പേഴ്സണൽ, ഗ്രൂപ്പ് ചാറ്റുകൾക്കായി പുതിയ ടൈപ്പിംഗ് ഇൻഡിക്കേറ്റർ പരീക്ഷിച്ചിരുന്നു. ഇതു ചാറ്റ് സ്‌ക്രീനിനുള്ളിൽ ഒരു ചാറ്റ് ബബിളായി ദൃശ്യമാകും. പുതിയ ഫീച്ചറുകൾ വരും അപ്ഡേറ്റുകളിൽ ലഭ്യമാകുമെന്നാണ് വിവരം.
Read More
- പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?
- കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ
- “വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്
- Flipkart Big Billion Days 2024 iPhone 12 Mini:ഐഫോൺ 19,999 രൂപ മുതൽ; വരുന്നു ഫ്‌ളിപ്പ് കാർട്ട് ബിഗ് മില്യൺ ഡേയ്‌സ്
- Amazon Great Indian Festival: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; ഐഫോൺ 39,999 രൂപയ്ക്ക്
- ലൈവ് കോളർ ഐഡി; കാത്തിരുന്ന ട്രൂകോളർ ഫീച്ചർ ഇനി ഐഫോണുകളിലേക്ക്
- iPhone 16: ഐഫോൺ 16 സീരീസ്, പ്രീ-ബുക്കിങ് ഇന്നു മുതൽ
- വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? മികച്ച ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ ഇതാ
- വൈഫൈ സ്പീഡ് കുറവാണോ? ഈ 5 കാര്യങ്ങൾ പരിശോധിക്കൂ
- ജിയോ, എയർടെൽ, വി: ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ