വാട്സ്ആപ്പ് ഇന്നു പലരുടെയും ദൈനംദിന ജീവിതത്തിൽ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. സുഹൃത്തുക്കളുമായുള്ള സൗഹൃദ സംഭാഷണം മുതൽ സഹപ്രവർത്തകരുമായി ഔദ്യോഗിക ആശയവിനിമയം നടത്തുന്നതിനും, ഓൺലൈൻ ഡെലിവറി അപ്‌ഡേറ്റുകൾക്കും ഇന്നു വാട്സ്ആപ്പ് ഉപയോഗിക്കുന്നു. ഉപയോഗം വ്യാപിച്ചതോടെ മെറ്റയുടെ ഉടമസ്ഥതയിലുളള വാട്സ്ആപ്പ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പുകളും ദിനംപ്രതി വർധിച്ചുവരികയാണ്.
ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ‘റിക്രൂട്ട്‌മെൻ്റ് തട്ടിപ്പുകളാണ്’ ഇപ്പോൾ വാട്സ്ആപ്പിൽ വ്യാപകം. സ്വകാര്യതയും സുരക്ഷയും മെച്ചപ്പെടുത്താനുള്ള മെറ്റയുടെ ശ്രമങ്ങൾക്കിടയിലും, വാട്സ്ആപ്പിലൂടെ നടക്കുന്ന റിക്രൂട്ട്‌മെൻ്റ് തട്ടിപ്പുകൾ സമീപ വർഷങ്ങളെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട്. മറ്റു പ്ലാറ്റ്‌ഫോമുകളിൽ നിന്നു വ്യത്യസ്തമായി തട്ടിപ്പുകാർക്ക് വ്യക്തിത്വം മറച്ചിവയ്ക്കാനും രക്ഷപെടാനും എളുപ്പമാണെന്നതാണ് വാട്സ്ആപ്പിനെ ഇത്തരക്കാർക്ക് പ്രിയപ്പെട്ടതാക്കുന്നത്.
വീട്ടിലിരുന്ന് ഉയർന്ന വരുമാനം നേടാമെന്ന തരത്തിലുള്ള സന്ദേശത്തോടെയാണ് സാധാരണയായി ഇത്തരം തട്ടിപ്പുകൾ ഉപയോക്താക്കളിലേക്കെത്തുന്നത്. വിവിധ മോഹന വാഗ്ദാനങ്ങളും തട്ടിപ്പുകാർ നൽകുന്നു. ജോലി അന്വേഷിക്കുന്ന തുടക്കക്കാരും വീട്ടമ്മമാരും പെട്ടന്ന് ഇത്തരം വാഗ്ധാനങ്ങളിലേക്ക് ആകർഷിക്കപ്പെടും.
തട്ടിപ്പിൽ അകപ്പെടാതെ രക്ഷപെടാൻ പ്രധാനമായും മനസിലാക്കേണ്ട കാര്യം, നിയമാനുസൃത തൊഴിലുടമകൾ ഒരിക്കലും ഫോണിലൂടെയോ ഇമെയിലിലൂടെയോ മുൻകൂർ ആശയവിനിമയം ഇല്ലാതെ വാട്ട്‌സ്ആപ്പിലൂടെ ബന്ധപ്പെടില്ലാ എന്നതാണ്. കൂടാതെ തട്ടിപ്പുകാർ തങ്ങളുടെ വാഗ്ധാനങ്ങൾ യഥാർത്ഥമാണെന്ന് തോന്നിപ്പിക്കുന്നതിന് വൈദഗ്ധ്യമുള്ളവരാണ്. അവർ പ്രശസ്തമായ കമ്പനികളുടെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ചേക്കാം. മാന്യവും കൃത്യവുമായ രീതിയിൽ പെരുമാറിയേക്കാം.
നിങ്ങൾക്ക് ഇത്തരമൊരു സന്ദേശം ലഭിക്കുകയാണെങ്കിൽ, കമ്പനിയുടെ ഔദ്യോഗിക നംമ്പരിൽ വിളിച്ച് വിശദാംശങ്ങൾ പരിശോധിക്കുക എന്നത് പ്രധാനമാണ്. എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് ഉടൻ ഉപേക്ഷിക്കുക. ജോലിയിലേക്കുള്ള ഒഴിവ് പെട്ടന്ന് അവസാനിക്കുമെന്നും, പണമോ വിവരങ്ങളോ എത്രയും വേഗം നൽകണമെന്നതടക്കമുള്ള രീതികളിൽ തട്ടിപ്പുകാർ ആളുകളിൽ സമ്മർദം ചെലുത്തിയേക്കാം. ഇത്തരം രീതികൾ തിരിച്ചറിയണം.
വിദേശ രാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്തും വാട്സ്ആപ്പിലൂടെ തട്ടിപ്പു പതിവാണ്. വിദേശ ജോലി ആഗ്രഹിക്കുന്നവരുടെ നംമ്പരുകൾ സംഘടിപ്പിച്ച് വാട്സ്ആപ്പ് കോളിലൂടെയോ സന്ദേശത്തിലൂടെയോ തട്ടിപ്പുകാർ സമീപിക്കാം. പലപ്പോഴും വിദേശ നമ്പരുകളും തട്ടിപ്പികാർ ഉപയോഗിക്കാറുണ്ട്.
Read More
- Flipkart Big Billion Days 2024 iPhone 12 Mini:ഐഫോൺ 19,999 രൂപ മുതൽ; വരുന്നു ഫ്‌ളിപ്പ് കാർട്ട് ബിഗ് മില്യൺ ഡേയ്‌സ്
- Amazon Great Indian Festival: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; ഐഫോൺ 39,999 രൂപയ്ക്ക്
- ലൈവ് കോളർ ഐഡി; കാത്തിരുന്ന ട്രൂകോളർ ഫീച്ചർ ഇനി ഐഫോണുകളിലേക്ക്
- iPhone 16: ഐഫോൺ 16 സീരീസ്, പ്രീ-ബുക്കിങ് ഇന്നു മുതൽ
- വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? മികച്ച ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ ഇതാ
- വൈഫൈ സ്പീഡ് കുറവാണോ? ഈ 5 കാര്യങ്ങൾ പരിശോധിക്കൂ
- ജിയോ, എയർടെൽ, വി: ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ