ഗൂഗിളിന്റെ ജനപ്രിയ ആപ്പാണ് ഗൂഗിൾ ഫോട്ടോസ്. ചിത്രങ്ങളും വീഡിയോകളും കാണാം എന്നതിലുപരി, വിഡിയോ-ഫോട്ടോ എഡിറ്റിങ്, ഷെയറിങ്, ക്ലൗഡ് ബാക്കപ്പ് തുടങ്ങി നിരവധി ഫീച്ചറുകൾ ഗൂഗിൾ ഫോട്ടോസിൽ ലഭ്യമാണ്. പ്രിയപ്പെട്ടവരോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളും ഓർമ്മകളുമെല്ലാം ഗൂഗിൾ ‘മെമ്മറി’ ആയി ആപ്പിൽ കാണിക്കാറുണ്ട്.
ചിലപ്പോൾ കാണാൻ ആഗ്രഹിക്കാത്ത ഓർമ്മകളും ഗൂഗിൾ കുത്തിപ്പൊക്കാറുണ്ട്. ഇത്തരം ‘ഫേസു’കൾ ഹൈഡു ചെയ്യാനും ഗൂഗിൾ ഫോട്ടോസിൽ ഫീച്ചറുണ്ട്. ലഘുവായ നാലു ഘട്ടങ്ങളിലൂടെ ഗൂഗിൾ ഫോട്ടോസിലെ ഈ ഫീച്ചർ ഉപയോഗപ്പെടുത്താം. എങ്ങനെയെന്ന് നോക്കാം.
ഗൂഗിൾ ഫോട്ടോസ് മെമ്മറികളിൽ നിന്ന് അനാവശ്യ ഫോസുകൾ എങ്ങനെ ബ്ലോക്കു ചെയ്യാം
- നിങ്ങളുടെ ഫോണിൽ ഗൂഗിൾ ഫോട്ടോസ് തുറന്ന് താഴെയുള്ള ബാറിൽ നിന്ന് ‘കളക്ഷൻ ടാബി’ലേക്ക് പോകുക.
- തുറന്നു വരുന്ന സ്ക്രീനിൽ, ‘പീപ്പിൾ ആൻഡ് പെറ്റസ്’ എന്ന് ഓപ്ഷൻ തിരഞ്ഞെടുത്ത്, നിങ്ങൾ ഹൈഡു ചെയ്യാൻ ആഗ്രഹിക്കുന്ന മുഖങ്ങൾ തിരഞ്ഞെടുക്കുക.
- മുകളിൽ വലതുവശത്തു കാണുന്ന ത്രീ ഡോട്ട് മെനുവിൽ ടാപ്പുചെയ്യുക. “ഹൈഡ് ഫേസ് ഫ്രം മെമ്മറീസ്” എന്ന ഓപ്‌ഷനിൽ ക്ലിക്കുചെയ്യുക.
- ഇത് രണ്ട് ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്നു. “ഷോ ലെസ്” എന്ന ഓപ്ഷൻ ക്ലിക്കു ചെയ്ത് തിരഞ്ഞെടുത്ത ആളുകളുമായുള്ള ഓർമ്മകൾ ഗൂഗിൾ ഫോട്ടോസിൽ കാണിക്കുന്നതു കുറയ്ക്കാം. “ബ്ലോക് ഫേസ്” എന്ന ഓപ്ഷൻ ക്ലിക്കു ചെയ്താൽ തിരഞ്ഞെടുത്ത മൂഖങ്ങൾ പൂർണമായും തടയപ്പെടും.
Read More
- കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ
- “വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്
- Flipkart Big Billion Days 2024 iPhone 12 Mini:ഐഫോൺ 19,999 രൂപ മുതൽ; വരുന്നു ഫ്‌ളിപ്പ് കാർട്ട് ബിഗ് മില്യൺ ഡേയ്‌സ്
- Amazon Great Indian Festival: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; ഐഫോൺ 39,999 രൂപയ്ക്ക്
- ലൈവ് കോളർ ഐഡി; കാത്തിരുന്ന ട്രൂകോളർ ഫീച്ചർ ഇനി ഐഫോണുകളിലേക്ക്
- iPhone 16: ഐഫോൺ 16 സീരീസ്, പ്രീ-ബുക്കിങ് ഇന്നു മുതൽ
- വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? മികച്ച ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ ഇതാ
- വൈഫൈ സ്പീഡ് കുറവാണോ? ഈ 5 കാര്യങ്ങൾ പരിശോധിക്കൂ
- ജിയോ, എയർടെൽ, വി: ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ