പൂവരശിലയിൽ പുഴുങ്ങിയ ഇഞ്ചിയും പച്ചമുളകും, കറിവേപ്പിലയും ആവാഹിച്ച മർദ്ദവമായ ഇഡലി..! തേങ്ങാച്ചമ്മന്തിയും, ഒരുപാട് കഷണങ്ങൾ ചേർത്ത് കുറുകിയ സാമ്പാറും ചൂട് ചായയും ചേർത്ത് വിളമ്പാം
ചേരുവകൾ
- പച്ചരി – അഞ്ഞൂറ് ഗ്രാം
- ഉഴുന്ന് – 350 ഗ്രാം
- ഉലുവ – 3 ഗ്രാം
- ചോറ്/ അവൽ – ഒരു പിടി
- ഇഞ്ചി ചെറുതായി അരിഞ്ഞത് – 20 ഗ്രാം
- പച്ചമുളക് അരിഞ്ഞത് – 2
- കറിവേപ്പില അരിഞ്ഞത് – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്‌യാറാക്കുന്ന വിധം
അരിയും ഉഴുന്നും വെവ്വേറെ ആറ് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെയ്‍ക്കുക. ഉലുവ, അവൽ അല്ലെങ്കിൽ ചോറ് ചേർത്ത് നന്നായി അരച്ചെടുക്കാം. ഇതിലേക്ക് ബാക്കി ചേരുവകൾ ചേർത്ത് 12 മണിക്കൂർ വെയ്‍ക്കാം. പിറ്റേന്ന് രാവിലെ ഇഡ്ഡ്ലി തട്ടിൽ വേവിച്ചെടുക്കാം. വാഴയില ലഭ്യമാണെങ്കിൽ തട്ടിൽ വാഴയില വെച്ച് അതിൽ മാവൊഴിച്ച് വേവിക്കാൻ വെയ്‍ക്കാം. കൊല്ലം ഇഡ്ഡ്ലി തയ്‌യാർ.
Content Highlights: kollam iddili recipe