രോഗം ഏതുമായിക്കൊള്ളട്ടെ അതിനെ പ്രതിരോധിക്കാൻ വേണ്ട ശേഷി നമുക്കുണ്ടെങ്കിൽ പേടിക്കേണ്ടതില്ല. അങ്ങനെയെങ്കിൽ രോഗം വന്നാൽ തന്നെയും അത് കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് വഴി മാറുകയില്ല. അതിനാൽ തന്നെ ഇതിനായി ഈ കൊറോണ കാലത്ത് നമ്മുടെ ശരീരത്തിൻ്റെ രോഗപ്രതിരോധക ശേഷി ഉയർത്തേണ്ടത് വളരെ പ്രധാനമാണ്. ജലദോഷം, ചുമ തുടങ്ങിയ സാധാരണ അണുബാധ ലക്ഷണങ്ങൾ തന്നെയാണ് കൊറോണയും പുറത്തു കാട്ടുക. അതുകൊണ്ടുതന്നെ ഈ ദിനങ്ങളിൽ രോഗ സാധ്യതകൾ കുറയ്ക്കാനായി നിങ്ങളുടെ രോഗപ്രതിരോധശേഷിയും ഉയർത്തുന്നതിന് വേണ്ട കാര്യങ്ങളെല്ലാം ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്.
ഇക്കാര്യത്തിൽ മരുന്നുകൾ കഴിച്ചുകൊണ്ട് രോഗപ്രതിരോധ ശേഷി ഉയർത്തുക എന്നത് പ്രാവർത്തികമായ കാര്യമല്ല. ഇതിനു പകരം ആയുർവേദം നിർദേശിക്കുന്ന തരത്തിൽ നമ്മുടെ അടുക്കളയിൽ തന്നെ കണ്ടെത്താവുന്ന ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചുകൊണ്ട് സ്വാഭാവികമായ രീതിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും. പ്രകൃതിദത്ത ഗുണങ്ങൾ അടങ്ങിയ പാനീയങ്ങൾ, ഹെർബൽ ടീ മുതലായവ ഇക്കാര്യത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഗുണങ്ങളെ വാഗ്ദാനം ചെയ്യുന്നവയാണ്. അവയിലൊന്ന് തിരഞ്ഞെടുത്ത് നിങ്ങളുടെ ദിനചര്യയിലേക്ക് ചേർക്കുക.
പ്രതിരോധശേഷി മെച്ചപ്പെടുത്താൻ
നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ എളുപ്പത്തിൽ കണ്ടെത്താവുന്ന വെറും 4 ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഏറ്റവും ഫലപ്രദമായ ഒരു പാനീയം വളരെ വേഗത്തിൽ തയ്യാറാക്കാനാവും. ഒരു ചായ കുടിക്കുന്നത് പോലെ തന്നെ നിങ്ങളുടെ നാവിനെയും രുചി മുകുളങ്ങളെയും സന്തോഷിപ്പിക്കുന്ന ഒന്നായിരിക്കും ഈ പാനീയം എന്ന് ആദ്യമേ പറയട്ടെ. ആയുർവേദ പരിഹാര വിധിയാണ് എന്ന് കരുതി കയ്പ്പേറിയ കഷായങ്ങൾ പോലുള്ളവയുടെ രുചിയാണ് ഇതിനെന്ന് പേടിക്കേണ്ടതില്ല. യഥാർത്ഥത്തിൽ ആയുർവേദ മരുന്നുകൾ കഴിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് പോലും തിരഞ്ഞെടുക്കാവുന്ന ഒന്നാണ്. ചെറിയ കുട്ടികൾ പോലും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും പ്രതിരോധശേഷി വാഗ്ദാനം ചെയ്യുന്ന ഈ പ്രകൃതിദത്ത പാനീയം.
ചേരുവകൾ
ഇഞ്ചി, തേൻ, കുരുമുളക്, നാരങ്ങ എന്നിങ്ങനെ നാല് ചേരുവകളാണ് ഈ വിശിഷ്ട പാനീയം തയ്യാറാക്കാനായി നിങ്ങൾക്ക് ആവശ്യമുള്ളത്. ഏറ്റവും ചിലവും സമയവും കുറഞ്ഞ രീതിയിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ഈ ആനുകൂല്യങ്ങളെല്ലാം ലഭിക്കുമ്പോൾ, അത് പരീക്ഷിക്കാതിരിക്കാൻ ഒഴിവുകഴിവുകൾ ഒന്നും പറയരുത്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന പ്രകൃതിദത്ത പാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
> അര ടീസ്പൂൺ കുരുമുളക്
> 1 ടീസ്പൂൺ ഇഞ്ചി ചതച്ചത്
> 1 ടീസ്പൂൺ തേൻ
> അര ടീസ്പൂൺ നാരങ്ങ
> 2 ഗ്ലാസ് വെള്ളം
എങ്ങനെ തയ്യാറാക്കാം
സ്റ്റെപ്പ് 1 – കുരുമുളക് നന്നായി പൊടിച്ചെടുക്കാം. ഇഞ്ചിയും നന്നായി ചതച്ചെടുത്ത് രണ്ട് ചേരുവകളും കൂട്ടിചേർത്ത് ഇളക്കുക. ഇതിലേക്ക് തേൻ കൂടി ചേർത്ത് നന്നായി ഇളക്കുക.
സ്റ്റെപ്പ് 2 – ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് ഒരു ഗ്ലാസിലേക്ക് പകർത്തി ഒഴിക്കാം.
സ്റ്റെപ്പ് 3 – ഇതിലേക്ക് അര ടീസ്പൂൺ നാരങ്ങാനീര് ചേർക്കുക. മിക്സ് ചെയ്തു വെച്ച മൂന്ന് ചേരുവകളും ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ചൂട് പോകുന്നതിനു മുൻപ് തന്നെ മുഴുവൻ കുടിക്കാം.
ഗുണങ്ങൾ
ഇഞ്ചിയും, കുരുമുളകും നിങ്ങൾക്ക് ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളെ നൽകും. രോഗശമനത്തിനും രോഗപ്രതിരോധത്തിനുമെല്ലാം ഇത് ഏറ്റവുമധികം ഫലം ചെയ്യും. പനി, ജലദോഷം, ചുമ തുടങ്ങിയ പ്രശ്‌നങ്ങളെ നേരിടാൻ ഏറ്റവും ഫലപ്രദമാണ് ഈ ചേരുവകളെല്ലാം. ഇവ നാലും ഒരുമിച്ച് ചേർത്ത് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡൻറൽ ഗുണങ്ങളെ നൽകും. ഇത് ശരീരത്തിൽ കടന്നു കൂടാൻ സാധ്യതയുള്ള ബാക്ടീരിയകളെയും അണുബാധകളേയും പ്രതിരോധിക്കുകയും അതിൻറെ പ്രവർത്തനങ്ങളെ ചെറുത്തു നിർത്തുകയും ചെയ്യുന്നു. അനിയോജ്യമായ വേളകളിൽ ഒരു മരുന്നു പോലെ നിങ്ങൾക്ക് കഴിക്കാൻ കഴിയുന്ന ഈ പാനിയം പ്രതിരോധശേഷി മെച്ചപ്പെടുത്താനും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും ഒക്കെ ഏറ്റവും ഫലപ്രദമാണ്
നിങ്ങൾക്ക് പനിയുടെ ചുമയുടെ ലക്ഷണങ്ങൾ ഉള്ളപ്പോഴെല്ലാം ഒരു മരുന്ന് എന്നപോലെ ഇത് കഴിക്കാം. തൊണ്ടവേദനയ്ക്കും മൂക്കൊലിപ്പിനും ഈ പാനീയം തൽക്ഷണ ആശ്വാസം നൽകും. അതുകൂടാതെ ഈ മഹാമാരിയുടെ ദിനങ്ങളിൽ നിങ്ങളുടെ ശരീരത്തിന് പ്രതിരോധശേഷി മെച്ചപ്പെടുത്താനായി എല്ലാ ദിവസവും ഈ പാനീയം പതിവായി കുടിക്കുന്നത് ശീലമാക്കാം.