ധനകാര്യ സെക്രട്ടറി സഞ്ജയ് എം കൗളാണ് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ഇത്തരത്തിൽ 35 ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം.
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് ടൂറിസത്തിന് പുറമേ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും നൽകി. തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ലോക്കൽ സെൽഫ് അര്‍ബൻ ആന്‍ഡ് റൂറൽ വിഭാഗത്തിന്റെ ചുമതല. ഏഴ് ജില്ലകളില്‍ പുതിയ കളക്ടര്‍മാരെയും മാറ്റിയിട്ടുണ്ട്.
പുതിയ കളക്ടര്‍മാരുടെ പട്ടിക ഇങ്ങനെ
തൃശൂര്‍ ജില്ലയിൽ ഹരിത വി കുമാര്‍, എറണാകുളം ജില്ലയില്‍ ജാഫര്‍ മാലിക്, പത്തനംതിട്ട ജില്ലയിൽ ദിവ്യ എസ് അയ്യർ, കോഴിക്കോട് ജില്ലയിൽ നരസിംഹുഗാരി ടി എൽ റെഡ്ഡി, കോട്ടയം ജില്ലയിൽ പി കെ ജയശ്രീ, ഇടുക്കി ജില്ലയിൽ ഷീബ ജോര്‍ജ്, കാസര്‍കോട് ജില്ലയിൽ ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ്.
മറ്റ് ചുമതലകളിലേക്കുള്ള പട്ടികയും പുറത്തിറക്കി.
കായിക യുവജനകാര്യ ഡയറക്ടര്‍ ജെറൊമിക് ജോര്‍ജിന് ലാന്‍ഡ് റവന്യൂ ജോയന്റ് കമ്മിഷണറുടെ അധികചുമതല നല്‍കി. എം ജി രാജമാണിക്യം (പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍),
എസ് ഹരികിഷോര്‍ (ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് വകുപ്പ് ഡയറക്ടര്‍), എ കൗശിഗന്‍ (അനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടറുടെ അധിക ചുമതല), ആര്‍ ഗിരിജ (ഫിഷറീസ് ഡയറക്ടര്‍). തൃശ്ശൂര്‍ കളക്ടര്‍ ഷാനവാസിനെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായി മാറ്റി നിയമിച്ചു.
ഡി സജിത്ത് ബാബു (സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍, ആയുഷ് മിഷന്‍ ഡയറക്ടര്‍), എസ്. സുഹാസ് (റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍), എസ്. സാംബശിവ റാവു (സര്‍വേ ലാന്‍ഡ് റെക്കോഡ്സ് വകുപ്പ് ഡയറക്ടര്‍, കെ എസ് ഐ ടി ഐ എല്‍).