Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഡയാന മോശം പാചകക്കാരിയായിരുന്നു, ഒരിക്കല്‍ കൊട്ടാരത്തിലെ അഗ്നിരക്ഷാ സേനയെ പോലും വിളിച്ചു: മുന്‍ ഷെഫ്

by News Desk
July 6, 2021
in FOOD
0
ഡയാന-മോശം-പാചകക്കാരിയായിരുന്നു,-ഒരിക്കല്‍-കൊട്ടാരത്തിലെ-അഗ്നിരക്ഷാ-സേനയെ-പോലും-വിളിച്ചു:-മുന്‍-ഷെഫ്
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

Princess Diana

ഡയാന രാജകുമാരി ഭക്ഷണമുണ്ടാക്കുന്ന കാര്യത്തിൽ വളരെ പിന്നിലായിരുന്നുവെന്ന് വെളിപ്പെടുത്തി കൊട്ടാരത്തിലെ മുൻ ഷെഫായ ഡാരൻ മക് ഗ്രാഡി. ഒരിക്കൽ പാസ്ത പാകം ചെയ്‌യുന്നതിനിടെ ഗ്യാസ് ലീക്കാവുന്ന ഗന്ധം അനുഭവപ്പെട്ടപ്പോൾ കൊട്ടാരത്തിലെ അഗ്നിരക്ഷാ വിഭാഗത്തെ വരെ രാജകുമാരി വിളിച്ചു വരുത്തിയെന്നും ഡാരൻ പറയുന്നു. ഡയാന രാജകുമാരിയുടെ അറുപതാം പിറന്നാളിന് തന്റെ യൂട്യൂബിൽ പങ്കുവച്ച ഓർമകളിലാണ് ഡാരൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.

തിങ്കൾ മുതൽ വെള്ളിവരെയാണ് എന്റെ ഡ്യൂട്ടി. ആഴ്ചയവസാനം രാജകുമാരിക്ക് കഴിക്കാനുള്ള ഭക്ഷണങ്ങൾ കൂടി തയ്‌യാറാക്കി ഫ്രിഡ്ജിൽ വച്ചിട്ടാണ് ഞാൻ പോകുക. എന്ത് ഭക്ഷണമാണ് എന്നും ചൂടാക്കുകയോ മറ്റോ ചെയ്‌യണമെങ്കിൽ എന്ത് ചെയ്‌യണമെന്നും ഉള്ള എന്റെ നിർദേശങ്ങൾ ചെറിയ നോട്ടായി ഡയാന തന്നെ എഴുതി പാത്രത്തിൽ ഒട്ടിക്കുകയും ചെയ്‌യും. ഉദാഹരണത്തിന് ഇത് മൈക്രോവേവിൽ വച്ചശേഷം രണ്ട് അമർത്തുക എന്നതുപോലെ.

ഡയാന വളരെ മോശം പാചകക്കാരിയായിരുന്നു. ആഴ്ച അവസാനം സുഹൃത്തുക്കൾക്കൊപ്പമോ കുടുംബത്തിനൊപ്പമോ പുറത്ത് പോയില്ലെങ്കിൽ ചിലപ്പോൾ സ്വന്തം ഭക്ഷണം തയ്‌യാറാക്കാൻ ഡയാന ശ്രമിച്ചിരുന്നെന്നാണ് ഷെഫ് പറയുന്നത്. പാസ്തയോ, സ്പഗെറ്റിയോ പോലുള്ള ഭക്ഷണമാണ് രാജകുമാരി തയ്‌യാറാക്കിയിരുന്നത്. ഒരിക്കൽ ഡയാനയുടെ ഒരു സുഹൃത്ത് കൊട്ടാരത്തിൽ എത്തിയപ്പോഴുണ്ടായ അനുഭവവും ഡാരെൻ പങ്കുവയ്‍ക്കുന്നു.

സുഹൃത്തിന് വേണ്ടി സ്പഗെറ്റി ഉണ്ടാക്കാനാണ് ഡയാന തീരുമാനിച്ചത്. സ്പഗെറ്റി സോസ് തയ്‌യാറാക്കാനായി അടുപ്പിൽ വച്ച ശേഷം ഇരുവരും സംസാരിച്ചിരുന്നു. കുറച്ച് സമയം കഴിഞ്ഞാണ് ഡയാന അടുക്കളയിൽ തിരിച്ചെത്തിയത്. അപ്പോഴേക്കും സോസ് തിളച്ച് ബർണറിൽ വീണ് തീ അണഞ്ഞിരുന്നു, ഒപ്പം ഗ്യാസ് ലീക്ക് ചെയ്‌യുന്ന മണവും. എന്നാൽ ഡയാന വേഗം തന്നെ പാലസിലെ 12 പേരുടെ ഫയർ യൂണിറ്റിനെ വിളിച്ചു വരുത്തുകയാണ് ചെയ്തത്.

പിറ്റേന്ന് താൻ ജോലിക്കെത്തിയപ്പോൾ ഡയാന തന്നോട് ഈ സംഭവം വളരെ രസകരമായി പങ്കുവച്ചെന്നും ഡാരൻ പറയുന്നു. ഡാരൻ, നിങ്ങളിത് വിശ്വസിക്കില്ല, ഞാൻ ഇന്നലെ സ്വന്തമായി ഭക്ഷണമുണ്ടാക്കി, പക്ഷേ കൊട്ടാരത്തിന് മുഴുവൻ തീ പിടിക്കേണ്ടതായിരുന്നു. എന്നാണ് ഡയാന പറഞ്ഞത്.

ഹാരി രാജകുമാരൻ പിറന്ന് അധികകാലം കഴിയുന്നതിന് മുമ്പേ ഉണ്ടായ മറ്റൊരു അനുഭവവും ഡാരൻ പങ്കുവയ്‍ക്കുന്നുണ്ട്. അടുക്കളയിലെത്തിയ രാജകുമാരി എന്നോട് കുഞ്ഞിനെ പിടിക്കാൻ പറയുകയായിരുന്നു. തനിക്ക് അൽപം സീരിയൽസ് കഴിക്കണമെന്നായിരുന്നു ഡയാനയുടെ ആവശ്യം. എന്നാൽ തനിക്ക് കുഞ്ഞിനെ എടുക്കാൻ അറിയില്ലെന്ന് പറഞ്ഞ് ഡാരൻ അത് നിരസ്സിച്ചു. എന്നാൽ ഡയാന നിർബന്ധപൂർവം കുഞ്ഞിനെ കൈയിൽ തരുകയും അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തെന്നും ഡാരൻ പറയുന്നു.

ചില ആളുകളെ കാണുമ്പോൾ നമ്മുടെ ജീവിതത്തിൽ നല്ല ഒരുപാട് മാറ്റങ്ങൾ ഉണ്ടാവും. അത്തരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള വ്യക്തികളിൽ ഒരാളായിരുന്നു ഡയാന രാജകുമാരിയെന്നും ഷെഫ് ഡാരൻ തന്റെ വീഡിയോയിൽ പറയുന്നുണ്ട്.

Content Highlights: Princess Diana was a terrible cook her former chef reveals

Previous Post

കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

Next Post

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; ജിമ്മുകൾ പ്രവർത്തിക്കും; ടിപിആര്‍ മാനദണ്ഡങ്ങളിലും മാറ്റം

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
സംസ്ഥാനത്ത്-കൂടുതൽ-ഇളവുകൾ;-ജിമ്മുകൾ-പ്രവർത്തിക്കും;-ടിപിആര്‍-മാനദണ്ഡങ്ങളിലും-മാറ്റം

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; ജിമ്മുകൾ പ്രവർത്തിക്കും; ടിപിആര്‍ മാനദണ്ഡങ്ങളിലും മാറ്റം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.