നല്ല കടുപ്പത്തിലൊരു ചായ കൂടെ പലഹാരം കൂടെ ഉണ്ടെങ്കിൽ സന്ധ്യകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ചിക്കൻ പോപ്സ്. ചിക്കൻ എല്ലിക്കാതെ നുറുക്കിയതാണ് ഇതിലെ പ്രധാന ചേരുവ
ചേരുവകൾ
- ചിക്കൻ എല്ലിക്കാതെ നുറുക്കിയത് – 1/2 കിലോ
- റൊട്ടിപ്പൊടി (ബ്രെഡ്ക്രംബ്സ്) – 2 കപ്പ്
- കോൺഫ്ളോർ – 2 കപ്പ്
- മുട്ട – 2
- വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
- കുരുമുളക് പൊടി – 1/2 ടേബിൾസ്പൂൺ
- മുളക്പൊടി – 1 ടീസ്പൂൺ
- ഗരം മസാല – 3/4 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- എണ്ണ – വറുക്കാൻ ആവശ്യമുള്ളത്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കൻ ഉപ്പ്, കുരുമുളക് പൊടി, വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചു വെക്കുക.കോൺഫ്ളാർ, മുളക്പൊടി, ഗരംമസാല (പകരം മിക്സഡ് ഹെർബ്സ് ഉപയോഗിക്കാം) എന്നിവ ചേർത്ത് യോജിപ്പിച്ചു വെക്കുക.മുട്ട അല്പം ഉപ്പ് ചേർത്ത് കലക്കി വെക്കുക.
വെന്ത ചിക്കൻ കഷ്ണങ്ങൾ കോൺഫ്ളോറിൽ പൊതിഞ്ഞു മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.മയോനൈസിന് ഒപ്പമോ കെച്ചപ്പിന് ഒപ്പമോ ചൂടോടെ വിളമ്പുക.
Content Highlights: Chicken pops recipe