ഓട്സ് ആരോഗ്യ ഭക്ഷണങ്ങളിൽ പ്രധാനിയാണ്. ഏത് പ്രായക്കാർക്കും കുടിക്കാവുന്ന ഓട്സ് സ്മൂത്തി തയ്യാറാക്കാം
ചേരുവകൾ
- പാൽ- ഒരു കപ്പ്
- ഓട്സ്- അരക്കപ്പ്
- പഴം- ഒന്ന്
- സപ്പോർട്ട- മൂന്നെണ്ണം (കുരുകളഞ്ഞ് ചെറുതായി അരിയുക)
- ഇഞ്ചിനീര്- അര ടീസ്പൂൺ
- തേൻ- അൽപം
- ഈന്തപ്പഴം- രണ്ടോ മൂന്നോ
തയ്യാറാക്കുന്ന വിധം
ഈ ചേരുവകളെല്ലാം ജ്യൂസറിലിട്ട് നന്നായി അടിച്ചെടുക്കുക. വേണമെങ്കിൽ ഐസ്ക്യൂബ്സ് കൂടി ചേർത്ത് ഗ്ലാസിലേക്ക് പകരാം. അൽപം ചോക്ലേറ്റ് കഷണങ്ങളോ കോഫീ പൗഡറോ മുകളിലിട്ട് അലങ്കരിക്കാം.
Content Highlights: oats smoothie for evening snack