പലതരം ചായകളുടെ നാടുകൂടിയാണ് ഇന്ത്യ. ചായ കുടിക്കാതെ ഒരു ദിനം തുടങ്ങുന്നത് പലർക്കും ആലോചിക്കാൻ പോലും കഴിയില്ല. പലവിലയിൽ പല നിലവാരത്തിൽ സ്വാദിലെല്ലാം വ്യത്യസ്തതയോടെ ചായപ്പൊടികൾ വിപണിയിൽ ലഭിക്കും. 16,400 രൂപയ്ക്ക് ലേലത്തിൽ പോയ ചായപ്പൊടിയുടെ വാർത്തയാണ് ഇപ്പോൾ ചായപ്രിയരെ അമ്പരപ്പിക്കുന്നത്.
തമിഴ്നാട്ടിലെ കൂനൂരിലെ ഒരു സ്വകാര്യ ഫാക്ടറിയിൽ ഉത്പാദിപ്പിച്ച സിൽവർ നീഡിൽ വൈറ്റ് ടീ എന്ന ചായപ്പൊടിയാണ് ഇന്റർനാഷണൽ ടീ ഓഷനിൽ തിളങ്ങിയത്. സൗത്ത് ഇന്ത്യയിൽ ഏറ്റവും വില നേടിയ ചായ എന്ന റെക്കോർഡും ഈ സിൽവർ നീഡിൽ വൈറ്റ് ടീക്ക് ഇനി സ്വന്തം.
സൂര്യനുദിക്കുന്നതിന് മുമ്പ് മഞ്ഞ് പറ്റിയിരിക്കുന്ന ഇലകളാണ് ഈ ചായക്ക് വേണ്ടി ശേഖരിക്കുന്നത്. പത്തേക്കർ സ്ഥലത്ത് നിന്ന് അഞ്ച് കിലോ ഇലകൾ മാത്രമാണ് ഇത്തരത്തിലുള്ളവ ലഭിക്കുക. നിശ്ചിതതാപനിലയിൽ പലഘട്ടങ്ങൾ കടന്നാണ് ഈ ചായയുടെ നിർമാണം. ഇതിൽ ഒരു കിലോ മാത്രമാണ് സിൽവർ നീഡിൽ ചായപ്പൊടി ആയി ലഭിക്കുന്നത്. നാല് കിലോ സിൽവർ നീഡിൽ ടീയാണ് ലേലത്തിന് വച്ചത്.
Content Highlights: Special White Tea Silver Needle get record Price At International Tea Auction