കാരറ്റ് കൊണ്ടുള്ള കറികളും ഹൽവയും പ്രസിദ്ധമാണ്. തളർന്നു വരുമ്പോൾ കുടിക്കാൻ പറ്റിയ മോഹിറ്റോ തയ്യാറാക്കി നോക്കിയാലോ. വളരെ കുറച്ച് ചേരുവകൾ കൊണ്ടുള്ള രുചികരമായ വിഭവമാണിത്
ആവശ്യമായ ചേരുവകൾ
- ക്യാരറ്റ് – 2
- പഞ്ചസാര – 2 സ്പൂൺ (പൊടിച്ചത് )
- നാരങ്ങ – 1/2 മുറി
- പുതിനയില – 5
തയ്യാറാക്കുന്ന വിധം
ക്യാരറ്റ് അരിഞ്ഞു മിക്സിയിൽ നന്നായി അരച്ച് ജ്യൂസ് ആക്കുക. ഒരു ഗ്ലാസ്സിൽ വട്ടത്തിൽ അരിഞ്ഞ നാരങ്ങയും ഒന്ന് ചതച്ച ശേഷം പുതിനയിലയും ഇടുക. ഇതിലേക്ക് ക്യാരറ്റ് ജ്യൂസ് അരിച്ചൊഴിച്ച് പഞ്ചസാര പൊടിയും ചേർക്കുക. ശേഷം ഐസ് ക്യൂബ്സ് ചേർത്ത് സെർവ് ചെയ്യാവുന്നതാണ് (ആവശ്യമെങ്കിൽ അല്പം സോഡയും ചേർക്കാം).
Content Highlights: Carrot mojito easy recipe