Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home HEALTH

പ്രതിരോധ ശേഷി ഉറപ്പാക്കാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം

by News Desk
June 24, 2021
in HEALTH
0
പ്രതിരോധ-ശേഷി-ഉറപ്പാക്കാൻ-ഭക്ഷണത്തിൽ-ഇവ-ഉൾപ്പെടുത്താം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ശക്തമായ രോഗപ്രതിരോധ ശേഷി കെട്ടിപ്പടുക്കുക എന്നത് ഒന്നോ രണ്ടോ ദിവസത്തെ പ്രക്രിയയല്ല. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. നിങ്ങളുടെ ഭക്ഷണ ശീലങ്ങളും നിങ്ങൾ തിരഞ്ഞെടുക്കുന്ന ജീവിതരീതിയും നിങ്ങളുടെ പ്രതിരോധശേഷി എങ്ങനെ ആകണമെന്ന് നിർണ്ണയിക്കുന്നു. ഭക്ഷണങ്ങളുടെ തിരഞ്ഞെടുപ്പ്, വ്യായാമം, ഉറക്കത്തിന്റെ ഗുണനിലവാരം, ശുചിത്വം – ഇവയെല്ലാം നിങ്ങളുടെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണത്തിനും പോഷകത്തിനും, പ്രത്യേകമായി, വിറ്റാമിനുകളുടെയും ധാതുക്കളുടെയും പങ്ക് വളരെ വലുതാണ്. അണുബാധകളിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്ന നിരവധി മൾട്ടിവിറ്റാമിനുകളും വിലകൂടിയ വിദേശ ഭക്ഷണങ്ങളും സപ്ലിമെന്റുകളും ഉണ്ടെങ്കിലും, പ്രകൃതി ഇതിനകം തന്നെ നമുക്ക് നൽകിയിട്ടുള്ള വിലകുറഞ്ഞ വിറ്റാമിൻ സമ്പന്നമായ ഭക്ഷണസാധനങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിച്ച് അവ നമ്മുടെ നേട്ടത്തിനായി ഉപയോഗിക്കാൻ തുടങ്ങുന്നതും ആരോഗ്യത്തിന് ഉത്തമമാണ്.

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 5 വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ ഇതാ

1. നെല്ലിക്ക
നെല്ലിക്ക വിറ്റാമിൻ സി കൊണ്ട് സമ്പന്നമായ പഴമാണെന്ന് അറിയപ്പെടുന്നു. ശക്തമായ ആന്റിഓക്‌സിഡന്റും പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നതുമായ വിറ്റാമിനാണ് ഇത്. ആന്റിബോഡി പ്രതികരണവും വെളുത്ത രക്താണുക്കളുടെ പ്രവർത്തനവും വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായതിനാൽ, അണുബാധ മൂലം ഉണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം, ഫ്രീ റാഡിക്കലുകൾ എന്നിവ നിയന്ത്രിക്കാൻ നെല്ലിക്കയ്ക്ക് കഴിയും.

മിക്ക ആയുർവേദ കൂട്ടുകളിലും ഇത് ഒരു സാധാരണ ഘടകമാണ്. കൂടാതെ ഔഷധസസ്യങ്ങളുടെ ഒരു പുരാതന കൂട്ടായ ച്യവനപ്രാശത്തിൽ ചേർക്കുന്ന ഒരു പ്രധാന ചേരുവ കൂടിയായ നെല്ലിക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനോടൊപ്പം അണുബാധ തടയാനും സഹായിക്കും.

2. മുരിങ്ങയില
മുരിങ്ങയിൽ 90 ലധികം ബയോ ആക്റ്റീവ് സംയുക്തങ്ങളും മിക്കവാറും എല്ലാ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. ഇത് ശക്തമായ പ്രകൃതിദത്ത മൾട്ടിവിറ്റാമിനാണ്. പ്രോട്ടീൻ, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, ക്രോമിയം, മഗ്നീഷ്യം, സെലിനിയം, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഇതിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 1, ബി 2, ബി 3 എന്നിവയുടെ നല്ല ഉറവിടമാണ് മുരിങ്ങയുടെ ഇലകൾ. ഇത് കോശങ്ങളുടെ ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും മികച്ച ഉന്മേഷദായക ഭക്ഷണമായും പ്രവർത്തിക്കുന്നു.

ശക്തമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒന്നാണ് മുരിങ്ങയുടെ ഇലകൾ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അവശ്യ അമിനോ ആസിഡുകൾ, സിങ്ക്, വിറ്റാമിൻ സി, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവ ഈ ഇലകളിൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജലദോഷത്തിന് പരിഹാരമായി മുരിങ്ങ പൂക്കൾ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് തയ്യാറാക്കുന്ന ചായ കുടിക്കാനും നിങ്ങൾക്ക് ശ്രമിക്കാം.

3. മധുരക്കിഴങ്ങ്
എളുപ്പത്തിൽ ലഭ്യമായ ഈ മധുരമുള്ള കാർബോഹൈഡ്രേറ്റ് ഭക്ഷണം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സൂപ്പർഫുഡ് കൂടിയാണ്. വിറ്റാമിൻ സി, വിറ്റാമിൻ ബി 5, ബി 7 എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് അവ. നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിലും ഇതിൽ അടങ്ങിയ ഈ ധാതുക്കളും ആന്തോസയാനിനുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

അതിനുപുറമെ, നാരുകളാൽ സമ്പന്നമായതിനാൽ അവ കുടലിന്റെ മൈക്രോബയോമിന് നല്ലതാണ്. മധുരക്കിഴങ്ങിലെ നാരുകളും ആന്റിഓക്‌സിഡന്റുകളും കുടലിന്റെ മൈക്രോബയോം വീണ്ടും ഉപയോഗപ്പെടുത്താനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

4. മാമ്പഴം
വിറ്റാമിൻ സി സമ്പുഷ്ടമായ ഈ പഴത്തിൽ വിറ്റാമിൻ ഇ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, വിറ്റാമിൻ ഡി, മിക്ക ബി വിറ്റാമിനുകളും (വിറ്റാമിൻ ബി 12 ഒഴികെ) സൂക്ഷ്മ പോഷകങ്ങളും ഉൾപ്പെടുന്നു.

കൂടാതെ, മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ കൊളാജന്റെ ഉത്പാദനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് ചർമ്മകോശങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ആവശ്യമായ പ്രോട്ടീൻ ആണ്. ഇത് ശരീരത്തിന്റെ ബന്ധിത ടിഷ്യുകളെയും രക്തക്കുഴലുകളെയും സംരക്ഷിക്കാൻ സഹായിക്കുന്നു, അതുവഴി ചർമ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്തുകയും ഇലാസ്തികത വർദ്ധിപ്പിക്കുകയും സ്വാഭാവിക വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

5. മത്തങ്ങ
മത്തങ്ങ ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിൻ എ, സി, ഇ എന്നിവയുടെയും അവിശ്വസനീയമാംവിധം സമ്പുഷ്ടമായ ഉറവിടമാണ്. ഈ വിറ്റാമിനുകളെല്ലാം തന്നെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നവയാണ്. വിറ്റാമിൻ എ വീക്കം തടയുന്നതിനായി, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു.

ശ്രദ്ധിക്കുക: ഈ ഭക്ഷണങ്ങളൊന്നും ഏതെങ്കിലും മരുന്നുകൾക്കോ ഡോക്ടർമാരുടെ കുറിപ്പുകൾക്കോ പകരമാവില്ല. മുകളിൽ പറഞ്ഞ ഏതെങ്കിലും ഭക്ഷണത്തോട് നിങ്ങൾക്ക് അലർജിയുണ്ടെങ്കിൽ, അത് ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തമായി നിലനിർത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും സജീവമായ ഒരു ജീവിതരീതി പിന്തുടരുകയും ചെയ്യുക.

Previous Post

അന്ത്യഅത്താഴത്തിനും മിഴിവേകി സുനിൽ സ്‌പർശം; ദേവാലയത്തിലെ എണ്ണച്ചായചിത്രം

Next Post

പെട്രോള്‍ വിലയില്‍ പ്രതികരിച്ചാല്‍ ആയിഷ സുല്‍ത്താനയുടെ ഗതിയാകുമോ? സാധാരണക്കാരന്റെ പ്രതികരണം

Related Posts

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.
AUSTRALIA

കേരളത്തിൻ്റെ ആരോഗ്യമേഖലയെ പറ്റി കൂടുതൽ അറിയുവാനും , സഹകരിക്കാനും ഓസ്‌ട്രേലിയൻ സംഘം കേരളം സന്ദർശിച്ചു.

October 14, 2023
542
സവാള-പച്ചയ്ക്ക്-കഴിച്ചാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

സവാള പച്ചയ്ക്ക് കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
259
ഇഞ്ചി-ആൾ-ചില്ലറക്കാരനല്ല,-ദിവസവും-ഭക്ഷണത്തിൽ-ഉൾപ്പെടുത്തിയാൽ-പലതുണ്ട്-ഗുണങ്ങൾ
HEALTH

ഇഞ്ചി ആൾ ചില്ലറക്കാരനല്ല, ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

September 9, 2023
155
വയറും-തടിയും-കുറയ്ക്കാന്‍-ജീരകവെള്ളം-തയ്യാറാക്കേണ്ട-വിധം….
HEALTH

വയറും തടിയും കുറയ്ക്കാന്‍ ജീരകവെള്ളം തയ്യാറാക്കേണ്ട വിധം….

September 8, 2023
180
40-കഴിഞ്ഞ-സ്ത്രീകളും-പുരുഷന്മാരും-ശ്രദ്ധിക്കേണ്ട-ചില-കാര്യങ്ങൾ
HEALTH

40 കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

September 7, 2023
81
തടിയും-വയറും-പെട്ടെന്ന്-കുറയാന്‍-വെറുംവയറ്റില്‍-ഈന്തപ്പഴം
HEALTH

തടിയും വയറും പെട്ടെന്ന് കുറയാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം

September 7, 2023
14
Next Post
പെട്രോള്‍-വിലയില്‍-പ്രതികരിച്ചാല്‍-ആയിഷ-സുല്‍ത്താനയുടെ-ഗതിയാകുമോ?-സാധാരണക്കാരന്റെ-പ്രതികരണം

പെട്രോള്‍ വിലയില്‍ പ്രതികരിച്ചാല്‍ ആയിഷ സുല്‍ത്താനയുടെ ഗതിയാകുമോ? സാധാരണക്കാരന്റെ പ്രതികരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.