Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

ലൈവ് ഓഡിയോ ചാറ്റ് റൂം സംവിധാനവുമായി ഫെയ്സ്ബുക്കും; പ്രത്യേകതകൾ അറിയാം

by News Desk
June 22, 2021
in TECHNOLOGY
0
ലൈവ്-ഓഡിയോ-ചാറ്റ്-റൂം-സംവിധാനവുമായി-ഫെയ്സ്ബുക്കും;-പ്രത്യേകതകൾ-അറിയാം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തത്സമയ ഓഡിയോ ചാറ്റ് റൂം അവതരിപ്പിച്ച് ഫെയ്സ്ബുക്കും. ഫെയ്സ്ബുക്കിന്റെ ലൈവ് ഓഡിയോ റൂമും, പോഡ്കാസ്റ്റ് സംവിധാനവും പുറത്തിറക്കി. നിലവിൽ യുഎസിലെ ഐഒഎസ് ഉപയോക്താക്കൾക്കാണ് സംവിധാനം ലഭിക്കുക. പുതിയ സംവിധാനത്തിന്റെ ഭാഗമായി സെലിബ്രിറ്റികൾക്കും ഗ്രൂപ്പുകൾക്കും ലൈവ് ഓഡിയോ റൂമുകൾ ആരംഭിക്കാനും സാധിക്കും.

“തിരഞ്ഞെടുത്ത പോഡ്‌കാസ്റ്റുകൾ യുഎസിലെ ശ്രോതാക്കൾക്ക് ലഭ്യമാകും” എന്ന് ഫെയ്സ്ബുക്ക് പറഞ്ഞു. അടുത്ത മാസങ്ങളിൽ ഈ സംവിധാനം കൂടുതൽ വിപുലീകരിക്കുമെന്നും സെലിബ്രിറ്റികൾക്കും ഗ്രൂപ്പുകൾക്കും ലൈവ് ഓഡിയോ റൂമുകൾ നടത്താൻ സാധിക്കുമെന്നും ഫെയ്സ്ബുക്ക് ഒരു ബ്ലോഗിൽ പറഞ്ഞു.

ഓഡിയോ ചാറ്റ് റൂമുകളിൽ പങ്കെടുക്കുന്നവർക്കും സംസാരിക്കുന്നവർക്കും പണം സംഭാവന ചെയ്യാൻ കഴിയുന്ന സംവിധാനം റൂമിൽ ഉണ്ടാകുമെന്ന് ഫെയ്സ്ബുക്ക് പറയുന്നു. ഓരോ റൂമിലും സംസാരിക്കാൻ കഴിയുന്നവരുടെ എണ്ണം 50 പേരെയാണ് ഫെയ്സ്ബുക്ക് പരിമിതപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഫെയ്സ്ബുക്കിലുള്ള ആർക്കു വേണമെങ്കിലും ലൈവ് ഓഡിയോ റൂമുകളിൽ പങ്കെടുത്ത് കേൾക്കാൻ സാധിക്കും.

“സെലിബ്രിറ്റികൾക്ക് സുഹൃത്തുക്കളെ, ആരാധകരെ, മറ്റു വെരിഫിക്കേഷനുള്ള സെലിബ്രിറ്റികളെ ഏതൊരു കേൾവിക്കാരനെയും സംസാരിക്കാനായി ക്ഷണിക്കാൻ കഴിയും. റൂം തുടങ്ങുന്നയാൾക്ക് മുൻകൂട്ടിയോ സംസാരത്തിനിടയിലോ സംസാരിക്കാൻ ആളുകളെ ക്ഷണിക്കാം” ഫെയ്സ്ബുക്ക് പറഞ്ഞു. ലൈവ് ചാറ്റ് റൂമുകൾ ഫെയ്സ്ബുക്ക് ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷനുകളിലൂടെയും ന്യൂസ് ഫീഡിലൂടെയും അറിയാൻ സാധിക്കും.

താൽപര്യമുള്ള ഓഡിയോ ചാറ്റ് റൂമുകളെ ഫെയ്സ്ബുക്ക് ഓർമിപ്പിക്കുന്നതിനായി ഉപയോക്താക്കൾക്ക് സൈൻ അപ്പ് ചെയ്യാമെന്നും കമ്പനി പറഞ്ഞു. “നിങ്ങൾ ഒരു സംഭാഷണം കേൾക്കുമ്പോൾ, ഒരു സുഹൃത്തോ ഫോളോവറോ ജോയിൻ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും” ഫെയ്സ്ബുക്ക് പറഞ്ഞു.

കേൾക്കുന്നവർക്ക് ലൈവ് ക്യാപ്ഷൻ ഇനേബിൾ ചെയ്യാനുള്ള സംവിധാനം ഉണ്ടായിരിക്കും. സ്‌പീക്കറായി പ്രവേശിക്കുന്നതിന് അഭ്യർത്ഥിക്കാൻ ‘റൈസ് എ ഹാൻഡ്’ ബട്ടണും ഉണ്ടായിരിക്കും. എന്നാൽ ഈ ലൈവ് ചാറ്റ് റൂം ഇന്ത്യയിൽ എപ്പോൾ ലഭ്യമാകും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ട്വിറ്ററും ഡിസ്കോർഡും അവരുടെ സ്വന്തം ലൈവ് ഓഡിയോ ചാറ്റ് റൂം സംവിധാനം നേരത്തെ പുറത്തിറക്കിയിരുന്നു. ‘ഗ്രീൻറൂം’ എന്ന പേരിൽ സ്പോട്ടിഫൈയും കഴിഞ്ഞ ദിവസം അവരുടെ ലൈവ് ഓഡിയോ ചാറ്റ് റൂം പുറത്തിക്കിയിരുന്നു. ലിങ്ക്ഡിൻ സമാന സംവിധാനം പുറത്തിറക്കിയിട്ടുണ്ട്. വോയിസ് ചാറ്റ് 2.0 എന്ന പേരിൽ ടെലഗ്രാം പുതിയ ഓഡിയോ സർവീസ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ക്ലബ്ഹൗസ് വലിയ രീതിയിൽ പ്രചാരം നേടിയതിനു പിന്നാലെയാണ് കൂടുതൽ ലൈവ് ഓഡിയോ ചാറ്റ് റൂം സംവിധാനങ്ങൾ വരുന്നത്.

Read Also: Spotify Greenroom: ക്ലബ്ഹൗസിന് പുതിയ എതിരാളി; സ്പോട്ടിഫൈ ഗ്രീൻറൂം പുറത്തിറക്കി

The post ലൈവ് ഓഡിയോ ചാറ്റ് റൂം സംവിധാനവുമായി ഫെയ്സ്ബുക്കും; പ്രത്യേകതകൾ അറിയാം appeared first on Indian Express Malayalam.

Previous Post

ലക്ഷദ്വീപ് കേരള ഹൈക്കോടതി പരിധിയില്‍ നിന്നു മാറ്റരുത് :ലോയേഴ്സ് യൂണിയന്‍ വനിതാ കമ്മറ്റി

Next Post

രാമനാട്ടുകര സംഭവത്തില്‍  സി.പി.എം.- ലീഗ്- എസ്.ഡി.പി.ഐ. ബന്ധമെന്ന്‌ കെ.സുരേന്ദ്രന്‍

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
രാമനാട്ടുകര-സംഭവത്തില്‍ -സിപിഎം-ലീഗ്-എസ്ഡിപിഐ-ബന്ധമെന്ന്‌-കെ.സുരേന്ദ്രന്‍

രാമനാട്ടുകര സംഭവത്തില്‍  സി.പി.എം.- ലീഗ്- എസ്.ഡി.പി.ഐ. ബന്ധമെന്ന്‌ കെ.സുരേന്ദ്രന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.