കൊച്ചി> ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില് നിന്നും കര്ണ്ണാടക ഹൈക്കോടതിയിലെക്ക് മാറ്റാനുള്ള ദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രമേയം. അഖിലേന്ത്യാ ലോയേഴ്സ് യൂണിയന് സംസ്ഥാന വനിതാ കമ്മറ്റി സംഘടിപ്പിച്ച വെബിനാറിലാണ് പ്രമേയം ഐക്യകണ്ഠമായി പാസാക്കിയത്.
ലക്ഷദ്വീപിലെ ഭാഷ മലയാളവും പൊലീസ്, കേസ് രേഖകള്, കോടതി നടപടികള് എന്നിവയും മലയാളത്തിലാണ്. എന്നാല് ലക്ഷദ്വീപിന്റെ കോടതി അധികാര പരിധി ഏകപക്ഷീയമായി കേരളത്തിന് പകരം കര്ണ്ണാടകയിലേക്ക് മാറ്റാന് ലഫ്റ്റനന്റ് ഗവര്ണര് നടപടി സ്വീകരിച്ചുവരുന്നതായി വാര്ത്തകള് വന്നിരുന്നു. ഇത് സാധാരണക്കാരായ ലക്ഷദ്വീപ് നിവാസികള്ക്ക് നീതി നിഷേധിക്കലിന് ഇടവരുത്തുന്ന ഒന്നാണ്.
അത്തരത്തില് അധികാര പരിധി മാറണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. കേരളവുമായി ലക്ഷദ്വീപ് നിവാസികള്ക്ക് വൈകാരിക ബന്ധമുള്ളതിനാലും ദൂര പരിധിയില് ബാംഗ്ലൂരിനെ അപേക്ഷിച്ച് കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്ന കൊച്ചി ലക്ഷദ്വീപിന് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാലും ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ പ്രവര്ത്തന പരിധിയില് നിന്നും മാറ്റുവാനുള്ള ഈ നീക്കം ദ്വീപ് വാസികള്ക്ക് നീതി നിഷേധത്തിന് കാരണമാവും.
കേന്ദ്രസര്ക്കാരിന്റെ ഒത്താശയോടെയുള്ള അഡ്മിനിസ്ട്രേറ്റര് ഫ്രഫുല് കെ പട്ടേലിന്റെ ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ വെബിനാര് അപലപിച്ചു.മുന് മന്ത്രി പി കെശ്രീമതി വെബിനാര് ഉല്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി അഡ്വ.പി.സതീദേവി, എന്.സി. ഇ .എസ് എസ് മുന് ഡയറക്ടറും ശാസ്ത്രജ്ഞനുമായ കെ.വി.തോമസ്, ലോയേഴ്സ് യൂണിയന് സംസ്ഥാന സെക്രട്ടറി അഡ്വ.സി.പി.പ്രമോദ്, വനിതാ സബ് കമ്മറ്റി ചെയര്പേഴ്സണ് ഐഷ പോറ്റി, കണ്വീനര് അഡ്വ. ലതാ തങ്കപ്പന് എന്നിവര് സംസാരിച്ചു.
ഇത്തരം ജനദ്രോഹ നടപടികളില് നിന്നും ദ്വീപ് അഡ്മിനിസ്ട്രേറ്ററും കേന്ദ്ര ഗവണ്മെന്റും പിന്മാറണമെന്ന് വെബിനാര് ആവശ്യപ്പെട്ടു.