കഴിഞ്ഞ മൂന്ന് വർഷമായി ഗൂഗിൾ പ്ലേയിലെ വിവിധ ആപ്പുകളിൽ കാണുന്ന വൈറസാണ് ജോക്കർ വൈറസ്. ഇപ്പോഴിതാ പുതിയതതായി എട്ട് അപ്പുകളിൽ കൂടി ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. ഒരു ഉപയോക്താവിന്റെ മൊബൈലിലേക്ക് ആപ്പ് മുഘേന കടന്നുചെന്ന് വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നതാണ് ജോക്കർ വൈറസുകൾ.
ഉപയോക്താവിന്റെ അനുമതിയില്ലാതെ ഉപയോക്താവിനെ ആപ്പിന്റെ പ്രീമിയം സബ്സ്ക്രിപ്ഷനിൽ സബ്സ്ക്രൈബ് ചെയ്യിക്കാൻ ഈ വൈറസുകൾക്ക് കഴിയും. എട്ട് അപ്പുകളിൽ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്ത ഉടനെ ഗൂഗിൾ ആ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു. എന്നാൽ ഈ ആപ്പുകൾ നിങ്ങൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഡിവൈസും പ്രൈവസിയും അപകടത്തിലാണ്.
ഈ എട്ട് ആപ്പുകൾ ഉടൻ അൺഇൻസ്റ്റാൾ ചെയ്യുക
വൈറസ് കണ്ടെത്തിയ എട്ട് ആപ്പുകൾ ഇവയാണ്: ഓക്സിലറി മെസ്സേജ്, ഫാസ്റ്റ് മാജിക് എസ്എംഎസ്, ഫ്രീ കാംസ്കാനർ, സൂപ്പർ മെസ്സേജ്, എലമെന്റ് സ്കാനർ, ഗോ മെസ്സേജസ്, ട്രാവൽ വോൾപേപ്പർസ്, സൂപ്പർ എസ്എംഎസ്. ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ ഉടൻ അൺഇൻസ്റ്റാൾ ചെയ്ത് ഫോണും നിങ്ങളുടെ വിവരങ്ങളും സുരക്ഷിതമാക്കുക.
ക്വിക്ക് ഹീൽ റിപ്പോർട്ട് പ്രകാരം ഈ ആപ്പുകൾ എടുക്കുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ അക്സസ്സ് ചോദിക്കുകയും അത് മുതൽ നിങ്ങളുടെ എസ്എംഎസ് ഡാറ്റകൾ ഈ ഒരു നോട്ടിഫിക്കേഷൻ കൊണ്ട് ചോർത്തുകയും ചെയ്യും. അതിനു ശേഷം ഈ ആപ്പുകൾ കോണ്ടാക്ടുകളിലേക്ക് ആക്സസ് ചോദിക്കുകയും പിന്നീട് ഫോൺ കോൾ പെർമിഷനുകൾ ചോദിക്കുകയും ചെയ്യും. അതിനു ശേഷം ഇതിൽ നിന്ന് ഈ ആപ്പ് എല്ലാ ഡാറ്റകളും നിരീക്ഷിക്കുകയും ഒരു പ്രശ്നവും കൂടാതെ സാധാരണ രീതിയിൽ പ്രവർത്തിക്കുന്ന രീതിയിൽ തോന്നിപ്പിക്കുകയും ചെയ്യും.
ഈ വൈറസിന്റെ സൃഷ്ടാക്കൾ ഈ വൈറസിനെ മറ്റു സ്കാനർ ആപ്പുകളിലും വോൾപേപ്പർ ആപ്പുകളിലും മെസ്സേജ് ആപ്പുകളിലും വ്യപിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരം ഉപയോഗങ്ങൾ ഉള്ളത് കൊണ്ടു തന്നെ ഈ ആപ്പുകൾ വേഗം പ്രസിദ്ധമാവാനും സാധ്യതയുണ്ട്. അതുകൊണ്ട് വിശ്വാസ യോഗ്യമായ ഡെവലപ്പറുകളുടെ ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
Read Also: നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എങ്ങനെ പിൻവലിക്കാം?
The post ജോക്കർ വൈറസ്; ഈ എട്ട് ആപ്പുകളെ സൂക്ഷിക്കുക appeared first on Indian Express Malayalam.