പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയുടെ ആദ്യ ബീറ്റ വേർഷൻ ആപ്പ് ജൂൺ 17 മുതൽ ലഭ്യമായി. എന്നാൽ പബ്ജി ആരാധകരുടെ പ്രധാന സംശയം പഴയ പബ്ജി അക്കൗണ്ട് പുതിയ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ആപ്പിൽ ഉപയോഗിക്കാൻ കഴിയുമോ എന്നതാണ്, അതിനു സാധിക്കും എന്നാണ് മനസിലാകുന്നത്. എന്നാൽ പബ്ജി മൊബൈൽ അക്കൗണ്ടിനെ ഗൂഗിൾ പ്ലേ ഗെയിംസുമായി ബന്ധിപ്പിച്ചവർക്ക് പഴയ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ ഇപ്പോൾ സാധിക്കുകയില്ല.
അതിനു കാരണം, എംബെഡഡ് ബ്രൗസറുകളിൽ നിന്നുള്ള സൈൻ ഇൻ ഗൂഗിളിൽ സപ്പോർട്ട് ചെയ്യാത്തതാണ്. അതായത് പബ്ജി മൊബൈൽ അക്കൗണ്ടിനെ ഫേസ്ബുക്ക് മുഘേനയോ ട്വിറ്റർ മുഘേനയോ ബന്ധിപ്പിച്ചവർക്ക് മാത്രമാണ് പഴയ ഡാറ്റ പുതിയ ആപ്പിലേക്ക് മാറ്റാൻ സാധിക്കുക.എന്നാൽ ഇതിനൊരു എളുപ്പവഴിയുണ്ട്, ഫേസ്ബുക്ക് അല്ലെങ്കിൽ ട്വിറ്റർ ഉപയോഗിച്ചു നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാൻ തയ്യാറാണെങ്കിലാണ് ഇത് ഉപയോഗപ്പെടുക. എങ്ങനെയെന്ന് നോക്കാം.
ഗൂഗിൾ പ്ലേ ഗെയിംസ് പബ്ജി മൊബൈൽ ഡാറ്റ എങ്ങനെ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയിലേക്ക് മാറ്റാം?
പുതിയ ആപ്പുമായി ഡാറ്റ ബന്ധിപ്പിച്ചു ഉപയോഗിക്കുന്നതിന് ഒരു ഫേസ്ബുക്ക് അക്കൗണ്ടോ ട്വിറ്റർ അക്കൗണ്ടോ കളിക്കാർക്ക് ആവശ്യമാണ്. അങ്ങനെയെങ്കിൽ പബ്ജി പ്ലേ ഗെയിംസ് അക്കൗണ്ട് പബ്ജി മൊബൈൽ (ഗ്ലോബൽ) ൽ ലോഗ് ഇൻ ചെയ്യുക, എന്നിട്ട് ആ അക്കൗണ്ടിനെ ഫേസ്ബുക്ക് അല്ലെങ്കിൽ ട്വിറ്ററുമായി ബന്ധിപ്പിക്കുക. സെറ്റിങ്സിൽ പോയാൽ അക്കൗണ്ട് ബന്ധിപ്പിക്കാൻ കഴിയും.
ഇതിനായി പബ്ജി മൊബൈലിൽ നിങ്ങളുടെ പഴയ ഗൂഗിൾ പ്ലേ ഗെയിംസ് അക്കൗണ്ട് ലോഗിൻ ചെയ്യണം. പബ്ജി മൊബൈൽ ആപ്പ് ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതിനു രണ്ടു വഴികളാണ് ഉള്ളത്.
1) വിദേശത്തുള്ളവരുടെ സഹായം ഉപയോഗിച്ച് (ആൻഡ്രോയിഡിലും/ഐഓഎസിലും)
കളിക്കാർക്ക് ഇന്ത്യക്ക് പുറത്ത് പബ്ജി നിരോധിക്കാത്ത സ്ഥലങ്ങളിലുള്ള സുഹൃത്തുക്കൾ വഴിയോ മറ്റോ പ്ലേ ഗെയിംസ് പബ്ജി അക്കൗണ്ടിൽ താത്കാലികമായി സൈൻ ഇൻ ചെയ്ത് സെറ്റിങ്‌സ് വഴി അക്കൗണ്ട് ലിങ്ക് ചെയ്യാം. സെറ്റിങ്‌സിൽ ബേസിക് എന്നതിൽ നിന്ന് ലിങ്ക്ഡ് എന്ന സെഷനിൽ പ്രവേശിക്കുക.
അവിടെ ‘+’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ട്വിറ്റർ അക്കൗണ്ടിനെ ബന്ധിപ്പിക്കാം. അതിനുശേഷം ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയുമായി അക്കൗണ്ട് ലിങ്ക് ചെയ്യാൻ പുതിയ ആപ്പിലെ സെറ്റിങ്‌സ്/ ബേസിക്/അക്കൗണ്ട് ട്രാൻസ്ഫർ തിരഞ്ഞെടുത്ത് നിങ്ങൾ പഴയ അക്കൗണ്ട് ലിങ്ക് ചെയ്ത ഫേസ്ബുക്ക് അല്ലെങ്കിൽ ട്വിറ്റർ അക്കൗണ്ട് വഴി ലോഗിൻ ചെയ്യാം.
ഓർക്കുക, ഇത് മറ്റൊരാളുടെ സഹായത്തോടെയാണ് ചെയ്യുന്നതെങ്കിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഫേസ്ബുക്ക് / ട്വിറ്റർ അക്കൗണ്ട് പാസ്സ്‌വേർഡുകൾ ഉൾപ്പടെ ആ വ്യക്തിക്ക് നൽകേണ്ടി വരും. അതുകൊണ്ട് വിശ്വസ്ഥനായ ഒരാളെ കൊണ്ട് ചെയ്യിക്കാൻ ശ്രമിക്കുക. അക്കൗണ്ട് ബന്ധിപ്പിച്ച ശേഷം പാസ്സ്‌വേർഡ് മാറ്റാനും ശ്രദ്ധിക്കുക.
2) വിപിഎൻ സർവീസ് ഉപയോഗിച്ച് (ആൻഡ്രോയിഡിൽ)
വിപിഎൻ സർവീസ് ഉപയോഗിച്ചും കളിക്കാർക്ക് ഔദ്യോഗിക പബ്ജി മൊബൈൽ വെബ്‌സൈറ്റിൽ നിന്നും ഗെയിം എപികെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഈ എപികെ ഉപയോഗിച്ചു ഗെയിം ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. അതിനു ശേഷം മുൻപ് പറഞ്ഞ പോലെ ഗൂഗിൾ പ്ലേ ഗെയിംസ് അക്കൗണ്ട് ലിങ്ക് ചെയ്ത പബ്ജി മൊബൈൽ അക്കൗണ്ടിൽ കയറി ഫേസ്ബുക്ക് അല്ലെങ്കിൽ ട്വിറ്റർ അക്കൗണ്ട് ബന്ധിപ്പിക്കാം.
അതിനുശേഷം ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയുമായി അക്കൗണ്ട് ലിങ്ക് ചെയ്യാൻ പുതിയ ആപ്പിലെ സെറ്റിങ്‌സ്/ ബേസിക്/അക്കൗണ്ട് ട്രാൻസ്ഫർ തിരഞ്ഞെടുത്ത് നിങ്ങൾ പഴയ അക്കൗണ്ട് ലിങ്ക് ചെയ്ത ഫേസ്ബുക്ക് അല്ലെങ്കിൽ ട്വിറ്റർ അക്കൗണ്ട് വഴി ലോഗിൻ ചെയ്യാം.
Read Also: Greenroom app: ക്ലബ്ഹൗസിന് പുതിയ എതിരാളി; സ്പോട്ടിഫൈ ഗ്രീൻറൂം പുറത്തിറക്കി
പഴയ അക്കൗണ്ട് പുതിയതിലേക്ക് മാറ്റി കഴിഞ്ഞാൽ എന്തു സംഭവിക്കും?
അക്കൗണ്ടിനെ പുതിയ അക്കൗണ്ടിലേക്ക് ബന്ധിപ്പിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കുക. ഒരിക്കൽ നിങ്ങൾ പഴയ പബ്ജി അക്കൗണ്ടിനെ പുതിയ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയിലേക്ക് മാറ്റി കഴിഞ്ഞാൽ പിന്നീട് പബ്ജി മൊബൈൽ (ഗ്ലോബൽ) നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുകയില്ല. ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ എറർ ആയിരിക്കും കാണിക്കുക.
ഒപ്പം നിങ്ങളുടെ എല്ലാ ഡാറ്റയും ലഭിക്കില്ല. ടൈറ്റിലുകൾ, വസ്ത്രങ്ങൾ, സ്‌കിനുകൾ, ഇമോട്ടുകൾ, അപ്പിയറൻസസ് എന്നിവ ലഭിക്കും. പക്ഷേ സുഹൃത്തുക്കളെ വീണ്ടും ചേർക്കേണ്ടിവരും. അവർക്കും പുതിയ ആപ്പിലേക്ക് മാറിയലാണ് നിങ്ങളോടൊപ്പം കളിയ്ക്കാൻ സാധിക്കുക.
The post പഴയ പബ്ജി അക്കൗണ്ട് എങ്ങനെ ഇന്ത്യൻ പതിപ്പിൽ ഉപയോഗിക്കും? അറിയാം appeared first on Indian Express Malayalam.