ചക്കകൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന പായസം പരിചയപ്പെടാം. തേങ്ങാപ്പാൽ ചേർത്ത് തയ്യാക്കുന്ന ഈ പായസത്തിൽ റവയോ ചൗവരിയോ വേണമെങ്കിൽ ചേർക്കാം. ഇങ്ങനെ ചെയ്താൽ പായസം കുറുകി വരും
ചേരുവകൾ
പഴുത്ത ചക്കച്ചുള -3 കപ്പ്
ശർക്കര – ആവശ്യത്തിന്
തേങ്ങാപ്പാൽ – ഒന്നര കപ്പ്
കട്ടി തേങ്ങാപ്പാൽ – ഒരു കപ്പ്
നെയ്യ് – 3-4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
നെയ്യ് ചൂടാക്കി അരിഞ്ഞു വെച്ച ചക്കചുളകൾ വഴറ്റുക. വളരെ പെട്ടെന്ന് കഷ്ണങ്ങൾ വെന്തു വരും.. ഒരു പാട് നേരം വഴറ്റാറില്ല… കഷ്ണങ്ങൾ ആയി തന്നെ കഴിക്കാൻ പറ്റുന്ന പരുവം മതി..
ഇനി ശർക്കര ഉരുക്കി കരട് കളഞ്ഞത് ചേർത്ത് നന്നായ് തിളപ്പിക്കുക… രണ്ടാം പാൽ ചേർക്കാം .
തിളച്ചു അല്പം കുറുകി വരുമ്പോൾ കട്ടി തേങ്ങാപ്പാൽ ചേർത്തിളക്കി തിള വരുമ്പോൾ വാങ്ങി വെയ്ക്കാം..
Content Highlights: Jack fruit payasam Recipe