പലതരത്തിൽ തയ്യാറാക്കുവന്ന വിഭവമാണ് മുട്ടക്കറി. നാടൻ രീതിയിൽ ഈ കറി തയ്യാറാക്കിയാലോ. ചപ്പാത്തി, അപ്പം, ചോറ് എന്നിവയ്ക്കൊപ്പം ഇത് നല്ല കോംമ്പിനേഷനാണ്.
ചേരുവകൾ
- കോഴിമുട്ട – 4
- വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- ഇഞ്ചി (ചതച്ചത്) – 1 കഷ്ണം
- വെളുത്തുള്ളി (ചതച്ചത്) – 6 അല്ലി
- ചെറിയ ഉള്ളി – 4
- പച്ച മുളക് – 2
- കറിവേപ്പില – 1 തണ്ട്
- തക്കാളി (നന്നായി പഴുത്തത് )- 1
- മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
- കാശ്മീരി മുളകുപൊടി – 1/2 ടേബിൾ സ്പൂൺ
- തേങ്ങാ പാൽ – 1 കപ്പ്
- കുരുമുളക് ചതച്ചത് – 1/2 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- മല്ലിയില
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങി മാറ്റി വെക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് ചതച്ച വെളുത്തുള്ളിയും ഇഞ്ചിയും ചേർത്തിളക്കുക. ഉള്ളി കനം കുറച്ചരിഞ്ഞ ശേഷം ഇതിലേക്ക് ചേർത്ത് ചെറിയ തീയിൽ നന്നായി വഴറ്റുക. ഉള്ളി വാടി കഴിയുമ്പോൾ പച്ചമുളകും കറിവേപ്പിലയും ചേർക്കുക. 2 മിനിറ്റ് കഴിയുമ്പോൾ തക്കാളി ചേർക്കുക. തക്കാളി നന്നായി വെന്ത് ഉടയുന്നത് വരെ വഴറ്റുക.
മഞ്ഞൾപൊടി, മല്ലിപൊടി, മുളകുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. അപ്പോൾ തന്നെ ഉപ്പും ചേർക്കാം. ഒന്ന് കൂടി നന്നായി വഴറ്റി തേങ്ങാ പാൽ ചേർക്കുക
(തിളപ്പിക്കരുത്). ചതച്ച കുരുമുളക് പൊടി കൂടി ചേർത്ത് ഇളക്കി ഓഫ് ചെയ്യുക. ഇനി നേരത്തെ പുഴുങ്ങി വച്ച മുട്ട തോട് കളഞ്ഞു രണ്ടായി മുറിച്ചു കറിയിലേക്കു പതുക്കെ പൊട്ടിപ്പോകാതെ ചേർക്കുക. അല്പം മലിയില്ല ചെറുതായി അരിഞ്ഞു കറിയുടെ മുകളിൽ തൂവി ചൂടോടെ വിളമ്പാം.
Content Highlights: Traditional Egg curry recipes