അടുക്കളയിൽ അത്യാവശ്യമായ സാധനമാണ് ഉള്ളി. മിക്ക വിഭവങ്ങളിലും ഉള്ളി ഒഴിവാക്കാനാവില്ല. കേരളീയ വിഭവങ്ങളിൽ മുൻപന്തിയിൽ തന്നെ ഉള്ളി തീയലുണ്ട്
ചേരുവകൾ
1. ഉള്ളി – 20 എണ്ണം
2. പച്ചമുളക് – 2 എണ്ണം
3. തേങ്ങ ചിരകിയത് – അരമുറി
4. മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
5. കാശ്മീരി മുളക്പൊടി – 2 ടീസ്പൂൺ
6. മല്ലിപ്പൊടി – 1 ടീസ്പൂൺ
7. കുരുമുളക് പൊടി – 1/4 ടീസ്പൂൺ
8. വാളൻപുളി, ഉപ്പ്, വെളിച്ചെണ്ണ, ഉലുവ, കടുക്, കറിവേപ്പില, വറ്റൽമുളക് –ആവശ്യത്തിന്
തയ്‌യാറാക്കുന്ന വിധം :
തേങ്ങ ചിരകിയത്, രണ്ട് ഉള്ളി, 2-3 കറിവേപ്പില, ഇവ ബ്രൗൺ നിറമാവുന്നതു വരെ മൂപ്പിക്കുക. അതിലേക്ക് മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളക്പൊടി, കുരുമുളക്പൊടി ഇവ ചേർത്ത് കരിയാതെ ചൂടാക്കി, എണ്ണ തെളിയുന്ന വിധത്തിൽ നന്നായി അരച്ചു വയ്‍ക്കുക.
ഉള്ളി വൃത്തിയാക്കി നീളത്തിൽ ചെറുതായി അരിഞ്ഞു വയ്‍ക്കുക. വാളൻപുളി കുറച്ച് ചൂട് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുക്കുക. ചട്ടിയിൽ അൽപം എണ്ണ ചൂടാക്കി അതിലേക്കു ഉള്ളി, പച്ചമുളക്, കറിവേപ്പില, ഉപ്പ് ഇവ ചേർത്ത് നന്നായി വഴറ്റുക. ശേഷം വാളൻപുളി പിഴിഞ്ഞതും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിച്ചതിലേക്ക് വറുത്തരച്ച അരപ്പിട്ട് നന്നായി തിളച്ചു കഴിഞ്ഞാൽ വാങ്ങാം.
ഒരു പാനിൽ അൽപം എണ്ണ ചൂടാക്കി കടുക്, അല്പം ഉലുവ, ഉള്ളി, വറ്റൽമുളക്, കറിവേപ്പില ചേർത്ത് കടുക് വറുത്തു കറിയിലേക്കു ചേർത്താൽ സ്വാദിഷ്ടമായ ഉള്ളിതീയൽ തയ്‌യാർ.
content highlights: ulli theeyal reciepe