Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

വാട്സാപ്പ് ഗ്രൂപ്പിൽ പ്രൊഫൈൽ ചിത്രം കണ്ടവരെ അറിയാൻ കഴിയുമോ? സത്യമിതാണ്

by News Desk
June 2, 2021
in TECHNOLOGY
0
വാട്സാപ്പ്-ഗ്രൂപ്പിൽ-പ്രൊഫൈൽ-ചിത്രം-കണ്ടവരെ-അറിയാൻ-കഴിയുമോ?-സത്യമിതാണ്
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

‘ഗ്രൂപ്പില്‍ ആരെങ്കിലും നിങ്ങളുടെ പ്രൊഫൈല്‍ കണ്ടിട്ടുണ്ടോയെന്ന് അറിയേണ്ടേ?’ ഇങ്ങനെയൊരു സന്ദേശം മിക്കവാറും എല്ലാ വാട്‌സാപ്പ് ഗ്രൂപ്പുകളിലും എത്തിക്കാണും. അങ്ങനെ നോക്കിയവര്‍ക്കൊക്കെ പണികിട്ടിയിട്ടുമുണ്ട്. വിദ്യാസമ്പന്നര്‍ പോലും ഈ വ്യാജസന്ദേശത്തില്‍ വീണുവെന്നതാണ് വസ്തുത.

പ്രൊഫൈല്‍ കണ്ടിട്ടുണ്ടോയെന്ന് അറിയാന്‍ ഗ്രൂപ്പിന്റെ പേര് വലതു ഭാഗത്തെ മൂന്നു കുത്തുകളില്‍ ക്ലിക്ക് ചെയ്തശേഷം ‘മോര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ‘റിപ്പോര്‍ട്ട്’ ഓപ്ഷന്‍ രണ്ടു തവണ അമര്‍ത്താനാണു സന്ദേശത്തില്‍ പറയുന്നത്. ഇങ്ങനെ ചെയ്യുന്നതോടെ നിങ്ങളുടെ ഡിപി (ഡിസ്‌പ്ലേ പിക്ചര്‍) കണ്ട ആളുകളുടെ പൂര്‍ണ പട്ടിക ലഭ്യമാവുമെന്നും സന്ദേശത്തില്‍ പറയുന്നു.

പ്രൊഫൈല്‍ കണ്ടവരെ അറിയാനുള്ള ആകാംക്ഷ മൂത്ത് സന്ദേശത്തില്‍ പറഞ്ഞതുപോലെ ചെയ്തവരെല്ലാം ഗ്രൂപ്പുകളില്‍നിന്ന് ലെഫ്റ്റായതു മാത്രമാണു മിച്ചം. ഇതോടെയാണ് തങ്ങള്‍ക്കു പറ്റിയ അബദ്ധം പലരും തിരിച്ചറിഞ്ഞത്.

റിപ്പോർട്ട് ചെയ്യുമ്പോൾ എന്ത് സംഭവിക്കും?

കിംവദന്തികള്‍, വ്യാജ സന്ദേശങ്ങള്‍, വിദ്വേഷ ഉളളടക്കങ്ങള്‍ എന്നിവ പ്രപരിപ്പിക്കുന്നവരെ കണ്ടെത്താനാണ് ‘റിപ്പോര്‍ട്ട്’ ഓപ്ഷന്‍ വാട്‌സാപ്പ് അവതരിപ്പിച്ചത്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ആരില്‍നിന്നെങ്കിലും ലഭിക്കുകയാണെങ്കില്‍ അത് മേല്‍പ്പറഞ്ഞ ഓപ്ഷന്‍ ഉപയോഗിച്ച് വാട്‌സാപ്പിനു റിപ്പോര്‍ട്ട് ചെയ്യാം. ഗ്രൂപ്പുകളില്‍ സ്പാം ഉള്ളടക്കം ഷെയര്‍ ചെയ്യപ്പെടുകയാണെങ്കിലോ ആരെങ്കിലും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണെങ്കിലോ നിങ്ങൾക്ക് ഇതേ തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാം.

വാട്സാപ്പിലെ ഗ്രുപ്പുകളെയും വ്യക്തികളെയും നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. മേൽ പറഞ്ഞ പോലെ ഗ്രൂപ്പ് ചാറ്റിന്റെയോ വ്യക്തികളുമായുള്ള ചാറ്റിന്റെയോ മുകളിൽ വലതു ഭാഗത്തെ മൂന്നു കുത്തുകളില്‍ ക്ലിക്ക് ചെയ്തശേഷം ‘മോര്‍’ (more) എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ‘റിപ്പോര്‍ട്ട്’ (Report) ഓപ്ഷന്‍ തിരഞ്ഞെടുത്താണ് റിപ്പോർട്ട് ചെയ്യേണ്ടത്.

ഒരു പ്രാവശ്യം റിപ്പോർട്ടിൽ അമർത്തിയ ശേഷം രണ്ടാമത് വരുന്ന റിപ്പോർട്ട് എന്നതിൽ അമർത്തിയാൽ നിങ്ങൾ ഗ്രൂപ്പിൽ നിന്ന് ‘എക്സിറ്റ്'(Exit) ആവുകയും നിങ്ങളുടെ പ്രൊഫൈലിലെ ബ്ലോക്ക് ലിസ്റ്റിലേക്ക് ആ അക്കൗണ്ട് /ഗ്രൂപ്പ് പോവുകയും ചെയ്യും.

എന്നാൽ രണ്ടാമത്തെ റിപ്പോർട്ട് അമർത്തുന്നതിന് മുൻപ് ആ ഓപ്ഷനിൽ നൽകിയിട്ടുള്ള ‘ടിക്ക്’ മാറ്റിയാണ് റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ റിപ്പോർട്ട് ചെയ്തു കൊണ്ടും നിങ്ങൾക്ക് ആ ഗ്രൂപ്പിൽ തുടരാനും ചാറ്റ് ചെയ്യാനും സാധിക്കും.

Read Also: നെറ്റ്ഫ്ലിക്സും പ്രൈമും മാത്രമല്ല; കൂടുതൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ പരിചയപ്പെടാം

നിങ്ങൾ ഒരു ഗ്രൂപ്പിനെ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ആ ഗ്രൂപ്പിലെ അവസാനത്തെ ചാറ്റുകളും പിന്നീട് ഒരു നിശ്ചിത സമയത്തേക്ക് ഉണ്ടാകുന്ന ചാറ്റുകളും വാട്സാപ്പ് നിരീക്ഷണത്തിന് വിധേയമാക്കും. വ്യക്തികളുടെ അക്കൗണ്ട് ആണെങ്കിലും ഇതു തന്നെയാണ് സംഭവിക്കുക. എന്നാൽ ഒരാൾ റിപ്പോർട്ട് ചെയ്ത കൊണ്ട് ആ ഗ്രൂപ്പ് ഇല്ലാതെയാകില്ല. തുടരെ റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ വാട്സാപ്പ് ഒരു ഗ്രൂപ്പിനെതിരെ നടപടിയെടുക്കുകയുള്ളു. നടപടിയുണ്ടാകാൻ എത്രകാലമെടുക്കുമെന്നും വാട്സാപ്പ് പറയുന്നില്ല.

ഗ്രൂപ്പിലെ പ്രൊഫൈലുകൾ കാണാൻ സാധിക്കില്ലേ?

ഗ്രൂപ്പിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രം കണ്ട ആളുകളെ അറിയാനുള്ള ഫീച്ചർ വാട്സാപ്പ് ഇതുവരെ അവതരിപ്പിച്ചിട്ടില്ല. എന്നാൽ ഒരു ഗ്രൂപ്പിൽ ഉള്ള വ്യക്തികളെ അറിയാൻ ഗ്രൂപ്പിന് മുകളിലെ പേരിൽ ക്ലിക്ക് ചെയ്ത് പിന്നീട വരുന്ന സ്‌ക്രീനിൽ താഴേക്ക് പോയി നോക്കിയാൽ മതിയാകും.

അതുപോലെ ഗ്രൂപ്പിൽ നിങ്ങൾ അയച്ച മെസ്സേജ് ആരെല്ലാം കണ്ടു എന്ന് അറിയാനുള്ള സംവിധാനവും വാട്സാപ്പ് നൽകുന്നുണ്ട്. അതിനായി നിങ്ങൾ അയച്ച മെസ്സേജിൽ ക്ലിക്ക് ചെയ്ത ശേഷം മുകളിലെ മൂന്ന് കുത്തുകളിൽ അമർത്തി ‘ഇൻഫോ’ (info) എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി. നിങ്ങളുടെ മെസ്സേജ് വായിച്ചവരെ മുകളിലും നിങ്ങളുടെ മെസ്സേജ് വായിക്കാത്തവരെ താഴെയുമായി കാണാൻ സാധിക്കും.

The post വാട്സാപ്പ് ഗ്രൂപ്പിൽ പ്രൊഫൈൽ ചിത്രം കണ്ടവരെ അറിയാൻ കഴിയുമോ? സത്യമിതാണ് appeared first on Indian Express Malayalam.

Previous Post

തിരുവനന്തപുരം നഗരസഭയിലെ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയില്‍ നിന്നും കൂട്ടരാജി; സംഘടന ഓഫീസ് അടച്ചു പൂട്ടി

Next Post

കൊടകര കുഴല്‍പ്പണം: ബിജെപിക്ക് കൂടുതല്‍ കരുക്ക്, ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
കൊടകര-കുഴല്‍പ്പണം:-ബിജെപിക്ക്-കൂടുതല്‍-കരുക്ക്,-ജില്ലാ-പ്രസിഡന്റിനെ-ചോദ്യം-ചെയ്യും

കൊടകര കുഴല്‍പ്പണം: ബിജെപിക്ക് കൂടുതല്‍ കരുക്ക്, ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.