Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഒരു ദിവസം എത്ര പാല്‍ കുടിക്കണം?

by News Desk
June 1, 2021
in FOOD
0
ഒരു-ദിവസം-എത്ര-പാല്‍-കുടിക്കണം?
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

food

ഇന്ന് ലോക ക്ഷീരദിനമാണ്. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്ന് എന്ന നിലയിൽ നമ്മളെ സംബന്ധിച്ച് ഈ ദിനത്തിന് പ്രത്യേക പ്രാധാന്യം ഉണ്ട്. സമീകൃതാഹാരം എന്ന നിലയിൽ പാലിനെക്കുറിച്ചും പാലിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം ധാരാളമായി ചർച്ച ചെയ്ത് കഴിഞ്ഞിട്ടുണ്ട്. എങ്കിലും ദിവസവും എത്ര പാൽകുടിക്കണം, കുട്ടികൾക്ക് പശുവിൻ പാൽ നല്ലതാണോ, പാൽ അലർജി ഉണ്ടാക്കുമോ.. ഇങ്ങനെ നൂറ് സംശയങ്ങളും പാലിനെക്കുറിച്ചുണ്ട്.

ഒരു ദിവസം എത്രപാൽ കുടിക്കണം?

പ്രായപൂർത്തിയായ, കൊളസ്ട്രോൾ സംബന്ധിച്ച അസുഖങ്ങളൊന്നുമില്ലാത്ത ഒരാൾ ദിവസേന 150 മില്ലിലിറ്റർ പാൽ കുടിക്കുന്നത് നല്ലതാണ്. 100 മില്ലി ലിറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണുൾക്കൊള്ളുന്നത്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രോട്ടീൻ, 120 മില്ലി ഗ്രാം കാൽസ്യം, 14 മില്ലി ഗ്രാം കൊളസ്ട്രോൾ തുടങ്ങിയവയെല്ലാം പാലിൽ ഉൾക്കൊള്ളുന്നു. ശരീരത്തിനാവശ്യമായ പല ഘടകങ്ങളും പാലിലൂടെ ദ്രാവകരൂപത്തിൽ തന്നെ ലഭിക്കുന്നു എന്നതും പ്രധാനമാണ്. കാത്സ്യത്തിന്റെ സാന്നിദ്ധ്യം എല്ലിനും പല്ലിനും ഗുണകരമാകുമ്പോൾ നിശ്ചിത അളവിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം വർദ്ധിപ്പിക്കാതെ സഹായിക്കുന്നു. എല്ലാതരം അമിനോ ആസിഡുകളുടേയും സാന്നിധ്യമുള്ളതിനാൽ പേശീനിർമ്മാണത്തിനും ശരീരഭാരം ക്രമപ്പെടുത്തുന്നതിനും സഹായകരമാകുന്നു. കോശങ്ങളുടെ വളർച്ച നിയന്ത്രിക്കാൻ പാലിലെ വൈറ്റമിൻ ഡി യും ഘടകമാകുന്നു.

കൂടുതൽ വേണ്ട

നല്ലതാണെന്ന് കരുതി ഒരുപാട് പാൽ, പ്രത്യേകിച്ച് കുട്ടികൾക്ക് കൊടുക്കാൻ പാടില്ല. ഓരോ വ്യക്തിയുടേയും ആരോഗ്യനില, അസുഖങ്ങൾ, കുട്ടികളാണെങ്കിൽ വളർച്ച എന്നിവയെല്ലാം പരിഗണിച്ചാണ് ഒരു ദിവസം കുടിക്കേണ്ട പാലിന്റെ അളവ് നിശ്ചയിക്കേണ്ടത്. ഇത് പലർക്കും പല രീതിയിലായിരിക്കും. അതിനാൽ തന്നെ ഒരു ന്യൂട്രീഷ്യനിസ്റ്റിനെ സന്ദർശിച്ച് തീരുമാനമെടുക്കുന്നതാണ് ഏറ്റവും ഉചിതമായ രീതി. ഗർഭിണികൾ 250 മില്ലി ലിറ്റർ പാൽ കുടിക്കണം.

എല്ലാ പോഷകാവശ്യങ്ങളും നിറവേറ്റുന്ന സൂപ്പർ ഫുഡ് ആണോ പാൽ?

നമ്മുടെ പൊതുവായ ഭക്ഷണരീതി അത്രത്തോളം പോഷകസമൃദ്ധമായ ഒന്നല്ല, കാർബോഹൈഡ്രേറ്റും പൂരിത കൊഴുപ്പുമാണ് നമ്മുടെ ഭക്ഷണത്തിൽ പ്രധാനമായും ഉൾക്കൊള്ളുന്നത്. പോഷകാഹാരമല്ല എന്ന് ചുരുക്കം. പാരമ്പര്യ ഭക്ഷണശീലത്തിന് സമാന്തരമായി സമീപകാലത്ത് ഉയർന്ന് വന്നിരിക്കുന്ന ജങ്ക് ഫുഡ്, അറേബ്യൻ ഫുഡ് ശീലവും പോഷകാഹാരം കഴിക്കുന്നതിൽ നിന്ന് നമ്മളെ പിന്നോട്ട് മാറ്റുമന്നു. സസ്യാഹാരം ശീലമാക്കിയവരെ സംബന്ധിച്ച് പ്രോട്ടീൻ ലഭിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് പാൽ. ഇന്ത്യക്കാരെ സംബന്ധിച്ച് അമിതമായ ചെലവില്ലാതെ ലഭിക്കുന്ന പോഷകാരാഹങ്ങളിലൊന്നാണ് പാൽ. എല്ലാ പോഷകങ്ങൾക്കും പകരമായി ഉപയോഗിക്കാൻ സാധിക്കുന്ന സൂപ്പർ ഫുഡ് എന്ന് പാലിനെ വിശേഷിപ്പിക്കാൻ സാധിക്കില്ല, എങ്കിലും കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഏറ്റവും മികച്ച പോഷകാഹാരങ്ങളുടെ മിശ്രിതം എന്ന സവിശേഷത പാലിനുണ്ട്.

പാലിന്റെ ഉപയോഗം അമിതഭാരത്തിന് കാരണമാകുമോ?

അത്തരത്തിലൊരു ധാരണ പൊതുവെ വ്യാപകമാണ്. എന്നാൽ ശുദ്ധമായ പാൽ കഴിക്കുന്നത് കൊണ്ട് മാത്രം അമിതവണ്ണം സൃഷ്ടിക്കപ്പെടുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ശുദ്ധമായ പാലിൽ സ്വാഭാവികമായ പഞ്ചസാരയുടെ സാന്നിദ്ധ്യമുണ്ട്. ഇതിൽ കൂടുതൽ പഞ്ചസാര ചേർക്കുകയോ, അല്ലെങ്കിൽ മറ്റ് ഹെൽത്ത് ഡ്രിങ്കുകളോ മറ്റോ ചേർക്കുകയോ ചെയ്‌യുമ്പോൾ കുട്ടികളിലും മറ്റും ശരീരഭാരവർധനവിലേക്ക് നയിക്കാനുള്ള സാധ്യത വർധിക്കും. ഇത് യഥാർത്ഥത്തിൽ പാലിന്റെ കുഴപ്പമല്ല മറിച്ച് പാലിൽ ചേർക്കുന്ന അനുബന്ധ വസ്തുക്കളുടെ കൂടി കുഴപ്പമാണ്. മാത്രമല്ല വിശപ്പിനെ നിയന്ത്രിക്കാൻ സാധിക്കുന്ന ഭക്ഷണം എന്ന രീതിയിൽ പാലിന്റെ ശരിയായ രീതിയിലുള്ള ഉപയോഗം ശരീരഭാരത്തെ നിയന്ത്രിക്കാനാണ് സഹായിക്കുന്നത്.

കുഞ്ഞുങ്ങളിലെ പാലിന്റെ ഉപയോഗം

ആറ് മാസം വരെ കുഞ്ഞുങ്ങൾക്ക് അമ്മയുടെ മുലപ്പാൽ മാത്രമെ നൽകാൻ പാടുള്ളൂ അത് കഴിഞ്ഞാൽ ഖരരൂപത്തിലുള്ള ഭക്ഷണം കഴിച്ച് തുടങ്ങുന്നത് വരെ കുട്ടികൾ നേർപ്പിച്ച, കുറുക്ക് രൂപത്തിലുള്ള പാൽ കുടിക്കുന്നതിൽ കുഴപ്പമൊന്നുമില്ല. പാലിൽ അടങ്ങിയിരിക്കുന്ന അന്നജം ആഗിരണം ചെയ്‌യാൻ സഹായിക്കുന്ന ലാക്റ്റേസ് എന്ന എൻസൈം കുട്ടികളിൽ ഉത്‌പാദിപ്പിക്കപ്പെടുന്നതിനാൽ പാൽ എളുപ്പത്തിൽ ദഹിക്കുകയും ശരീരത്തിനാവശ്യമായ പോഷകാഹാരങ്ങളെ ഫലപ്രദമായി ആഗിരണം ചെയ്‌യുകയും ചെയ്‌യുന്നു. എന്നാൽ മുതിർന്നവരിൽ ലാക്റ്റേസിന്റെ അളവ് കുറവായിരിക്കും. അതുകൊണ്ട് തന്നെ മുതിർന്ന് കഴിഞ്ഞ ശേഷം ഒരു പരിധിക്കപ്പുറം പാൽ കുടിക്കുന്നത് ദോഷകരമാവുകയും ചെയ്‌യും.

പാൽ നിയന്ത്രിക്കേണ്ടത് ആരൊക്കെ?

നല്ല സമീകൃതാഹാരമാണെങ്കിലും എല്ലാവർക്കും അത്രത്തോളം നല്ലതാണെന്ന അഭിപ്രായവുമില്ല. പ്രത്യേകിച്ച് ഹൃദയസംബന്ധമായ രോഗമുള്ളവർ, പ്രമേഹബാധിതർ, ദഹനസംബന്ധമായ അസുഖമുള്ളവർ, അലർജിയുള്ളവർ, വൃക്കയിൽ കല്ലുള്ളവർ, വൃക്കരോഗികൾ മുതലായവർ പാൽ ഉപയോഗം പരിമിതപ്പെടുത്തുകയോ നിശ്ശേഷം ഒഴിവാക്കുകയോ ചെയ്‌യണം. പാൽ കുടിക്കുന്നത് മൂലം വിശപ്പ് കുറയുകയും മറ്റ് ആഹാരങ്ങളുടെ ഉപയോഗം കുറയുകയും ചെയ്‌യും. ഇത് ഇരുമ്പ് പോലുള്ള പോഷകാംശങ്ങളുടെ കുറവിനിടയാക്കും.

പാൽ ഉൽപ്പന്നങ്ങളുടെ പ്രാധാന്യം

പാൽ പോലെ തന്നെ പാലുൽപ്പന്നങ്ങളും വളരെ പ്രധാനപ്പെട്ടവയാണ്. തൈര്, മോര് മുതലായ പ്രധാന പാലുൽപ്പന്നങ്ങൾ ദഹനത്തിന് ഏറെ സഹായകരമാണ്. ഇവയിൽ പ്രോബയോടിക്കിന്റെ സാന്നിധ്യവുമുണ്ട്. ആരോഗ്യകരമായ ദഹനവ്യവസ്ഥയ്‍ക്ക് പാൽ ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച പുളിപ്പിച്ച പാൽ ഉൾപ്പന്നങ്ങൾ സഹായകരമാകുന്നു. ലാക്‍ടോബാസിലസ് ബാക്‍ടീരിയകളുടെ സാന്നിധ്യം ഇതിൽ നിർണ്ണായകമാണ്. തൈര്, വെണ്ണ, സംഭാരം, പാൽക്കട്ടി മുതലായവ ഇതിൽ പ്രധാനപ്പെട്ടവയാണ്.

(കോഴിക്കോട് ആസ്റ്റർ മിംസിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റാണ് ലേഖിക)

Content Highlights: World Milk Day: Check out how much milk you should drink

Previous Post

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ്‌ നോട്ടീസയച്ചു; അറ്റാഷെയും കോണ്‍സുല്‍ ജനറലും പ്രതികളാകും

Next Post

വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ് സ്ഥിരീകരിച്ചു

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
വ്യവസായ-മന്ത്രി-പി-രാജീവിന്-കൊവിഡ്-സ്ഥിരീകരിച്ചു

വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ് സ്ഥിരീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.