എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് മാംഗോ പുഡ്ഡിങ്ങ്. മാമ്പഴകാലത്ത് പറമ്പിലെ മാങ്ങയെല്ലാം എന്ത് ചെയ്യുമെന്ന് സംശയം വേണ്ട അടിപൊളി പുഡ്ഡിങ്ങ് തയ്യാറാക്കാം. വളരെ കുറച്ച് ചേരുവകൾ മതിയെന്നാണ് മറ്റൊരു ആകർഷണം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമാവുന്ന ഈ വിഭവം പരിചയപ്പെടാം
ചേരുവകൾ
- മാംഗോ പ്യൂരി (മാമ്പഴം അരച്ചത്) – 1 കപ്പ്
- കണ്ടൻസ്ഡ് മിൽക്ക് – 1/2 കപ്പ്
- തിളപ്പിച്ച് ആറ്റിയ പാൽ – 400 മില്ലി
- പഞ്ചസാര – 1/4 കപ്പ്
- ചൈന ഗ്രാസ് – 10 ഗ്രാം
തയ്യാറാക്കുന്ന വിധം
ചൈന ഗ്രാസ്സ് കുതിർത്ത് കാൽ കപ്പ് വെള്ളത്തിൽ തിളപ്പിച്ചു ഉരുക്കി എടുക്കുക.
പാൽ, കണ്ടൻസ്ഡ് മിൽക്ക്, പഞ്ചസാര, മാംഗോ പ്യൂരി എന്നിവ യോജിപ്പിച്ചു വച്ചതിലേക്ക് ഉരുക്കിയ ചൈന ഗ്രാസ്സ് ചേർത്ത് ഇളക്കി ഇഷ്ടമുള്ള മോൾഡിൽ ആക്കി സെറ്റ് ചെയ്ത് എടുക്കാം.
പാൽ ചൂടാറിയത് ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ മാംഗോ പ്യൂരി ചേർക്കുമ്പോൾ പിരിഞ്ഞു പോകാൻ സാധ്യതയുണ്ട്.
Content Highlights: Mango pudding recipe